ഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരായി വരുന്ന മോശം ട്രോളിംഗുകള്‍ കുറ്റകൃത്യമായി കാണണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി മേനകാ ഗാന്ധി. നവമാധ്യമങ്ങളില്‍ സ്ത്രീകള്‍ അപമാനിക്കുന്നത് തടയുന്നതിനാണ് ഈ നടപടി. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സ്ത്രീകളുടെ അന്തസ്സിനെ താഴ്ത്തിക്കെട്ടുന്ന വിധത്തിലുള്ള ഓണ്‍ലൈന്‍ വിമര്‍ശനം നിയന്ത്രിക്കണമെന്ന ആവശ്യവുമായി അവര്‍ രംഗത്തെത്തിയത്.
ഓണ്‍ലൈന്‍ ദുരാചാരങ്ങളില്‍ സ്ത്രീകള്‍ ഭാഗമാകേണ്ട അവസ്ഥയാണിപ്പോള്‍. ആദ്യഘട്ടത്തില്‍ ഇന്റര്‍നെറ്റ് ഓപറേറ്റര്‍മാര്‍ ഇതു തടയാന്‍ സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവര്‍ മുന്നോട്ടുവരുന്നുണ്ടെന്നും മേനക പറഞ്ഞു. ഓണ്‍ലൈന്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മന്ത്രാലയം ഇതിനകം തന്നെ ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ട്.
വനിതകള്‍ക്ക് നീതി ഉറപ്പുവരുത്താന്‍ പുതിയ വനിതാ നയം മന്ത്രാലയം പുറത്തിറക്കി. പ്രസവാവധി എട്ട് മാസമായി ഉയര്‍ത്തുന്നതും പരിഗണനയിലാണെന്നും മനേക പറഞ്ഞു. ഇതു സംബന്ധിച്ച് തൊഴില്‍ മന്ത്രാലയത്തിന് കത്ത് അയച്ചിട്ടുണ്ട്. മന്ത്രാലയത്തിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും മേനകാ ഗാന്ധി വ്യക്തമാക്കി.
Discussion about this post