കണ്ണൂര്‍: മുഖ്യമന്ത്രിയെ തീരുമാനിക്കാനായി സിപിഎം നേതൃയോഗങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് ചേരും. ദേശീയ സെക്രട്ടറി സീതാറാം യച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും പങ്കെടുക്കും. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ മുഖ്യമന്ത്രിയാകണമെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം. വി.എസ്. അച്യുതാനന്ദന് ക്യാബിനെറ്റ് റാങ്കോടെ എല്‍ഡിഎഫ് കണ്‍വീനര്‍ പോലുള്ള മാന്യമായ സ്ഥാനം നല്‍കണമെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്. എന്നാല്‍ ഇതിനോട് വിഎസ് എങ്ങനെ പ്രതികരിക്കുമെന്നത് ഇപ്പോഴും വ്യക്തമല്ല.
സംസ്ഥാന സമിതി, സെക്രട്ടേറിയറ്റ് യോഗങ്ങള്‍ക്കുശേഷം ഇന്ന് വൈകിട്ട് ആറോടെ തീരുമാനം പ്രഖ്യാപിക്കുമെന്ന് അറിയുന്നു. സംസ്ഥാന സമിതിയിലും, സെക്രട്ടേറിയറ്റിലും പാര്‍മെന്ററി പാര്‍ട്ടിയിലും വിഎസിന് ഭൂരിപക്ഷത്തിന്റെ പിന്തുണയില്ലെന്നത് പിണറായിയുടെ സാധ്യത കൂട്ടുന്നു.
അതേസമയം മുഖ്യമന്ത്രിയാരാണെന്ന് രണ്ടുദിവസത്തിനകം അറിയാമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. കൃത്യമായി ഇപ്പോള്‍ പറയാനാകില്ല. ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സാഹചര്യമൊരുക്കിയത് കോണ്‍ഗ്രസാണ്. അവരുടെ ശക്തി ബിജെപിക്ക് ചോര്‍ത്തിക്കൊടുക്കുകയായിരുന്നു. ബിജെപിക്ക് മാന്യതയുണ്ടാക്കിക്കൊടുത്തതും കോണ്‍ഗ്രസാണെന്നും പിണറായി പറഞ്ഞു.
Discussion about this post