തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ധാരണയിലെത്തി. കേന്ദ്ര നേതാക്കള്‍ വി.എസ്. അച്യുതാനന്ദനെ ഇക്കാര്യം അറിയിച്ചു. എകെജി സെന്ററില്‍ കേന്ദ്ര നേതാക്കള്‍ കൂടി പങ്കെടുത്ത സെക്രട്ടേറിയറ്റ് യോഗമാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്. വിഎസും സന്നിഹിതനായിരുന്നു. ഉച്ചയ്ക്കുശേഷം ചേരുന്ന സംസ്ഥാന സമിയില്‍ ഈ നിര്‍ദേശം സമര്‍പ്പിക്കും. എന്നാല്‍ ഇക്കാര്യത്തോട് വിഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അദ്ദേഹം കന്റോണ്‍മെന്റ് ഹൗസിലേക്ക് തിരിച്ചുപോയി.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.എസ്. അച്യുതാനനന്ദന് അവകാശവാദമുന്നയിച്ചു ഇന്ന് രംഗത്തെത്തിയിരുന്നു. ആറ് മാസത്തേക്കെങ്കിലും തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് വിഎസ് കേന്ദ്രത്തോട് ആവശ്യമുന്നയിച്ചതായാണ് വിവരം. തനിക്ക് മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയുണ്ടെന്ന് കേന്ദ്ര നേതാക്കളുമായി ചര്ച്ചയല് വിഎസ് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. യുഡിഎഫിന്റെ അഴിമതിക്കെതിരെ താനായിരുന്നു പ്രധാനമായും പോരാടിയതെന്ന് വിഎസ് ചൂണ്ടിക്കാട്ടുന്നു. അതിന്റെ തുടര്‍ച്ചയായി ചില കാര്യങ്ങള്‍കൂടി ചെയ്യാനുണ്ട്. അത് പാര്‍ട്ടിയുടെ സര്‍ക്കാരിന്റെയും സഹായത്തോടെയേ ചെയ്യാനൂകൂവെന്നും വിഎസ് പറയുന്നു.
Discussion about this post