ശ്രീനഗര്‍: ജമ്മു – കശ്മീര്‍ അതിര്‍ത്തിയില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ കൊലപ്പെടുത്തി. കശ്മീരിലെ ഷോപ്പിയാനില്‍ തമ്പടിച്ച തീവ്രവാദികളെ സൈന്യവും ,സി.ആര്.പി.എഫും ,പൊലീസ് സ്പെഷ്യല്‍ ഓപറേഷന് ഗ്രൂപ്പും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് കൊലപ്പെടുത്തിയത്.
ഷോപ്പിയാനിലെ ഹെഫ് ഷെര്മല് ഗ്രാമത്തില്‍ തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ സൈന്യം ഇവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഗ്രാമത്തിലെ വീട്ടില്‍ ഒളിച്ചിരുന്ന തീവ്രവാദികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിവെക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി വൈകിയും നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.
Discussion about this post