തിരുവനന്തപുരം: ദേശീയ ഗെയിംസ് അഴിമതി സംബന്ധിച്ച് പാലോട് രവി എംഎല്‍എ ലോകായുക്തക്കു മുന്നില്‍ മൊഴി നല്കി. ദേശീയ ഗെയിംസില്‍ അഴിമതി നടന്നതായി വിശ്വസിക്കുന്നില്ലെന്ന് പാലോട് രവി പറഞ്ഞു. അഴിമതി ചൂണ്ടിക്കാട്ടിയല്ല സംഘാടക സമിതിയില്‍ നിന്ന് വിരമിച്ചതെന്നും അദ്ദേഹം മൊഴി നല്കി. മുന്‍ മന്ത്രി പന്തളം സുധാകരനും മൊഴി നല്കാന് എത്തിയിരുന്നു.
ദേശീയ ഗെയിംസിലെ റണ്‍ കേരള റണ്‍, നടന് മോഹന്‍ ലാലിന്റെ ലാലിസം എന്നീ പരിപാടികളുടെ നടത്തിപ്പില്‍ അഴിമതി ആരോപിച്ചുള്ള ഹര്‍ജിയിലാണ് ഇരുവരും ലോകായുക്തക്കു മുമ്പില്‍ മൊഴി നല്‍കിയത്. പൊതു പ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് നല്കിയ ഹര്ജികളിന്മേലാണ് ലോകായുക്ത ഇരുവര്‍ക്കും നോട്ടീസ് അയച്ചത് .
ഹര്‍ജിയില്‍ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഒന്നാംകക്ഷിയും നടന് മോഹന്‍ലാല്‍ അഞ്ചാം കക്ഷിയുമാണ്. ലാലിസത്തിന്റെ പേരില്‍ കേന്ദ്രസംസ്ഥാന ഫണ്ടുകള്‍ തട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നതായാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
Discussion about this post