ഡല്‍ഹി : രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും വൈഫൈ കണക്ഷന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 2018 ഒക്ടോബറോടെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും വൈഫൈ സേവനം ലഭ്യമാക്കുമെന്നും ടെലികോം സെക്രട്ടറി ജെഎസ് ദീപക് വ്യക്തമാക്കി. ഡല്‍ഹിയില്‍ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍(സിഒഎഐ) സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് നെറ്റ് പ്രോഗ്രാമിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും വൈഫൈ സംവിധാനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെ ഒരു ലക്ഷത്തോളം ഗ്രാമ പഞ്ചായത്തുകളില്‍ വൈഫൈ സംവിധാനം നടപ്പിലാക്കും. 80-100 എംബിപിഎസ് ഡേറ്റയാകും ലഭ്യമാകുക. സംസ്ഥാന സര്‍ക്കാരുകളേയും ഉള്‍പ്പെടുത്തി മറ്റൊരു പദ്ധതിയ്ക്കും കേന്ദ്ര ഗവണ്‍മെന്റ് ലക്ഷ്യം വെയ്ക്കുന്നതായും ദീപക് പറഞ്ഞു.
Discussion about this post