തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. എം.ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐ.ടി. വകുപ്പിന്റെ സെക്രട്ടറിയായി നിയമിച്ചു. ഐ.ടി. സെക്രട്ടറിയായിരുന്ന പി.എച്ച്.കുര്യനെ വ്യവസായ വകുപ്പിലേക്ക് മാറ്റി. കേന്ദ്ര ഡെപ്യൂട്ടേഷന് കഴിഞ്ഞ് തിരിച്ചെത്തിയ ടി.കെ.ജോസിനെ തദ്ദേശവകുപ്പിലും പോള്‍ ആന്റണിയെ ഊര്ജവകുപ്പിലും സെക്രട്ടറിയായി നിയമിച്ചു. രാജു നാരായണ സ്വാമിയാണ പുതിയ കൃഷി വകുപ്പ് ഡയറക്ടര്‍.
എ.പി.എം. മുഹമ്മദ് ഹനീഷ് പൊതുവിദ്യാഭ്യാസ സെക്രട്ടറിയാകും. അതേസമയം, ലോക്നാഥ് ബെഹ്റയെ സംസ്ഥാന പൊലീസ് മേധാവിയായും ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായും നിയമിച്ച് ഉത്തരവിറങ്ങി. ടി.പി.സെന്‍കുമാറിനു പൊലീസ് ഭവനനിര്‍മാണ ബോര്‍ഡിന്റെ അധ്യക്ഷനായാണ് നിയമിച്ചിരിക്കുന്നത്.
Discussion about this post