കോഴിക്കോട്: പുറ്റിങ്ങള്‍ ദുരന്തത്തില്‍ സംസ്ഥാനസര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ. കേന്ദ്രസഹായം നേടിയെടുക്കുന്നതില്‍ കേരളത്തിന് വീഴ്ച സംഭവിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വികസനപദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന വിഹിതം കേന്ദ്രസര്‍ക്കാര്‍ വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. പുറ്റിങ്ങള്‍ ദുരന്തത്തിന്റെ യഥാര്‍ഥ ചിത്രം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ സംസ്ഥാനം അവതരിപ്പിച്ചിട്ടില്ല.
സഹായധനം വൈകുന്നതിന്റെ കാരണം മറ്റൊന്നല്ല. പതിനാലാം ധനകാര്യ കമ്മിഷന്റെ റിപ്പോര്‍ട്ട് പ്രകാരം 10 ശതമാനം വിഹിതം അധികം കേരളത്തിന് ലഭിച്ചിട്ടുണ്ട്. ഈ തുക വേണ്ടരീതിയില്‍ വിനിയോഗിച്ചിട്ടില്ല. ആരോഗ്യരംഗത്തും കേരളത്തിന് കൂടുതല്‍ പണം നല്‍കിയിരുന്നു. മോദി സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ആരോഗ്യരംഗത്ത് കേരളത്തിലടക്കം കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും. പുതിയ സംസ്ഥാന സര്‍ക്കാര്‍ വികസനത്തോട് മുഖം തിരിക്കില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post