കലിഫോര്‍ണിയ: കോപ്പ അമേരിക്ക മല്‍സരത്തില്‍ യുറുഗ്വായ്‌ക്കെതിരെ മെക്‌സികോയ്ക്ക് മികച്ച ജയം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് യുറുഗ്വായെ മെക്‌സികോ തോല്‍പിച്ചത്.
നാലാം മിനിറ്റില്‍ യുറുഗ്വായുടെ ആല്‍വരെ ഡാനില്‍ പെരേരയുടെ സെല്‍ഫ് ഗോളാണ് മെക്‌സികോയ്ക്ക് ലീഡ് സമ്മാനിച്ചത്. പിന്നീച് യുഗുഗ്വായ് ഗോള്‍ തിരിച്ചടിച്ചു. ഒരേ കളിയില്‍തന്നെ രണ്ടു മഞ്ഞക്കാര്‍ഡുകള്‍ കണ്ട് മത്യാസ് വെസിനോ പുറത്തായതും പത്തുപേരായി ചുരുങ്ങിയതും യുറുഗ്വായെ സമ്മര്‍ദത്തിലാഴ്ത്തി. 27, 44 മിനിറ്റുകളിലായിരുന്നു മത്യാസ് വെസീനോ മഞ്ഞക്കാര്‍ഡുകള്‍ കണ്ടത്.
84-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ മാര്‍ക്കേസ് ആല്‍വേരസിന്റെ ഷോട്ടില്‍ മെക്‌സികോ രണ്ടാം ഗോള്‍ നേടി മല്‍സരത്തില്‍ ലീഡ് നേടി. എക്‌സ്ട്രാ ടൈമില്‍ ഹെക്റ്റര്‍ ഹെരേരയുടെ ഗോളിലൂടെ മെക്‌സികോ ലീഡുയര്‍ത്തി.
Discussion about this post