വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് അദാനി ഗ്രൂപ്പ് പിന്മാറുന്നത് സംബന്ധിച്ച അറിയില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്. പഠിച്ച ശേഷം നിലപാട് അറിയിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അദാനി ഗ്രൂപ്പ് വിഴിഞ്ഞം പദ്ധതിയില്‍ നിന്നും പിന്മാറുന്നതായി ഇന്ന് വാര്‍ത്തകള്‍ വന്നിരുന്നു. നിലവില്‍ വിഴിഞ്ഞത്ത് സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായ 1600 കോടിയില്‍ നിന്നുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
അതിനാല്‍ പദ്ധതി ഉപേക്ഷിച്ചാലും അദാനിക്ക് നഷ്ടം സംഭവിക്കില്ലെന്നും അവരുടെ ചില്ലിപണം പോലും ഇവിടെ ചെലവഴിച്ചിട്ടില്ലെന്നും ഒരു മലയാള പത്രം ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അദാനി ഗ്രൂപ്പിന്റെ മുഖ്യ ഉദ്യോഗസ്ഥരെല്ലാം സ്ഥലം വിട്ടെന്നും റിപ്പോര്‍ട്ട് ചെയ്ത പത്രം കേന്ദ്രസര്‍ക്കാര്‍ കുളച്ചല്‍ പദ്ധതിയോട് താത്പര്യം കാട്ടുന്നത് കൊണ്ടാണ് അദാനിഗ്രൂപ്പ് പിന്മാറുന്നതെന്നും സൂചിപ്പിച്ചിരുന്നു. എന്നാല്‍ അദാനി ഗ്രൂപ്പ് ഈ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. കുളച്ചല്‍ പദ്ധതിക്കായി വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കുന്നുവെന്നുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും, പദ്ധതി തടസ്സപ്പെടുത്താനുള്ള നീക്കമാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നിലെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.
ഭരണമാറ്റം കൊണ്ട് നിര്‍മ്മാണത്തിന് യാതൊരു തടസ്സവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു
Discussion about this post