വട്ടിയൂര്‍കാവിലെ സിപിഎം സ്ഥാനാര്‍ത്ഥി ടിഎന്‍ സീമയുടെ തോല്‍വി പരിശോധിക്കാന്‍ സിപിഐഎം മൂന്നംഗസമിതിയെ നിയോഗിച്ചു. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിറ്റാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.
മുന്‍ എംഎല്‍എ കോലിയക്കോട് കൃഷ്ണന് നായരുടെ നേതൃത്വത്തിലുള്ള സമിതിയില്‍ മുന്‍ തിരുവനന്തപുരം മേയര്‍ സി ജയന്‍ബാബു, ബി പി മുരളി എന്നിവരാണ് അംഗങ്ങള്‍.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും മത്സരിച്ച വട്ടിയൂര്‍ക്കാവില്‍ മൂന്നാം സ്ഥാനമാണ് സിപിഎമ്മിന് ലഭിച്ചത്. സ്ഥാനാര്‍ത്ഥിയായിരുന്ന ടിഎന്‍ സീമ തന്നെയാണ് ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടത്. ത്രികോണമത്സരം നടന്ന മണ്ഡലത്തില്‍ പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പോയത് ഞെട്ടിച്ചുവെന്നാണ് യോഗത്തിന്റെയും പൊതുവിലയിരുത്തല്‍. പല ബൂത്തുകളിലും സിപിഎം വോട്ടുകള്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് പോയി എന്ന് യോഗം വിലയിരുത്തി. വോട്ടെടുപ്പിന്റെ തലേന്നാള്‍ ചില പാര്‍ട്ടി കേന്ദ്രങ്ങള്‍ പ്രചപണരംഗത്ത് നിര്‍ജ്ജീവമായി എന്ന പരാതിയും ജില്ല നേതൃത്വത്തിന് മുന്പിലുണ്ട്. അവസാനഘട്ടത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി പല പാര്‍ട്ടി പ്രവര്‍ത്തകരുടെയും നിലപാട് എന്ന ചര്‍ച്ചയുയര്‍ന്നു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് ജയിച്ച മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനാണ് രണ്ടാമത് എത്തിയത്.
Discussion about this post