ഡല്‍ഹി: നെഹ്റു കുടുംബത്തെ നിശിതമായി വിമര്‍ശിച്ച് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയഗാന്ധിക്ക് സ്വന്തം പാര്‍ട്ടിയേക്കാള്‍ താല്പര്യം കുടുംബത്തിനോടാണെന്ന് ഓര്‍ഗനൈസറിലെ ലേഖനം പറയുന്നു. സോണിയയുടെ മരുമകന് റോബര്‍ട്ട് വധേരക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സോണിയ ഗാന്ധി സ്വീകരിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് അടിത്തറ നഷ്ടമായെന്നും ഓര്‍ഗനൈസര്‍ ലേഖനം പറയുന്നു.
പാര്‍ട്ടിക്കകത്ത് സ്വേച്ഛാധിപത്യപരമായ കാര്യങ്ങള്‍ നടപ്പാക്കുന്ന ഏക കുടുംബമാണ് ഗാന്ധിനെഹ്റു കുടുംബം. കോണ്‍ഗ്രസ് ഇപ്പോഴത്തെ സംസ്കാരം മാറ്റണമെന്നും പോരായ്മകള്‍ തിരിച്ചറിഞ്ഞ് ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി മാറണമെന്നും മാഗസിന് ആവശ്യപ്പെടുന്നു.
Discussion about this post