സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് സര്‍വ്വീസ് നിയമങ്ങള്‍ തടസ്സമാകില്ലെന്ന് ഛത്തിസ്ഗഡ് സര്‍ക്കാര്‍. ജീവനക്കാര്‍ക്ക് രാഷ്ട്രീയ സ്വയം സേവക് സംഘത്തില്‍ ചേരുന്നതിന് അനുമതി നല്കി കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
1965 ലെ ഛത്തിസ്ഗഡ് സിവില്‍ സര്‍വ്വിസ്സ് നിയമപ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിന് വിലക്കുണ്ട്.’സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടിയിലേ, രാഷ്ട്രീയ ബന്ധമുള്ള ഓര്ഗനൈസേഷനുകളിലൊ, ചേരാനോ, സഹകരിക്കാനോ ഒരുതരത്തിലും അനുവാദമില്ല’ എന്നാണ് ഈ നിയമം അനുശാസിക്കുന്നത്. ഈ നിര്‍ദ്ദേശം ആര്‍എസ്എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് തടസ്സമാകില്ലെന്നാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നത്.
അഡീഷണല്‍ സെക്രട്ടറി കെ.ആര് മിശ്രയാണ് വിജ്ഞാപനത്തില്‍ ഒപ്പ് വച്ചിരിക്കുന്നത്. ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, മുഖ്യമന്ത്രി, തുടങ്ങിയവര്‍ വിജ്ഞാപനത്തിന്റെ പകര്‍പ്പ് അയച്ച് നല്‍കിയിട്ടുണ്ട്.
‘ഭരണരംഗത്തെ രാഷ്ട്രീയവത്ക്കരിക്കാനുള്ള നീക്കം’-എന്ന ആരോപണവുമായി കോണ്‍ഗ്രസ് വിജ്ഞാപനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം വിജ്ഞാപനത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ആര്‍എസ്എസ് ഒറു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നാണ് ആര്‍എസ്എസ് പറയുന്നത്. ‘ബ്രിട്ടീഷ് സര്‍ക്കാര്‍ ഉണ്ടാക്കിയ നിയമമാണ് ഇപ്പോഴും പിന്തുടരുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത് വളരെ നല്ല കാര്യമാണ്. ആര്‍എസ്എസ് ഒരു രാഷ്ട്രീയ കക്ഷിയല്ല, ഞങ്ങളുടേത് ഒരു സാമൂഹ്യ സംഘടനയാണ്’ ഛത്തിസ്ഗഡിലെ ആര്‍എസ്എസ് നേതാവായ ദീപക് വിസ്പൂട്ട് പ്രതികരിച്ചു.
Discussion about this post