മെക്സിക്കോ സിറ്റി: നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. സംഭവത്തിന്റെ വീഡിയൊ ചിലര്‍ ഫേസ്ബുക്കിലിട്ട് പ്രതിഷേധം ജനങ്ങളെ അറിയിക്കുകയും ചെയ്തു. മെക്സിക്കോയിലെ നുയീവോ ലാറെഡോയിലാണ് സംഭവം. സഹോദരനൊപ്പം പോകുകയായിരുന്ന പെണ്‍കുട്ടിയെ ബര്‍ഗര്‍ വാങ്ങി നല്‍കാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച ശേഷം യുവാവ് തട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേയ്ക്കും നാട്ടുകാരുടെ അടിയേറ്റ് യുവാവിന്റെ പാതി ജീവന് നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ കാണുന്നില്ല എന്നു പറഞ്ഞ് കുട്ടിയുടെ സഹോദരന് അറിയിച്ചതിനെ തുടര്‍ന്ന് സമീപവാസികളുമായി ചേര്‍ന്ന് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ അന്വേഷിച്ച് ഇറങ്ങി. ഒടുവില്‍ ചോരയില്‍ കുളിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇതിന് സമീപത്തുനിന്നും തന്നെ യുവാവിനേയും പിടികൂടി. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ നാട്ടുകാരില്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു.
വീഡിയൊ-
[fb_pe url=”https://www.youtube.com/watch?time_continue=6&v=1yaRcjre9j4″ bottom=”30″]
Discussion about this post