ന്യൂജേഴ്സി: കോപ അമേരിക്ക ഫുട്ബാളില്‍ ഇക്വഡോറിന് തകര്‍പ്പന്‍ ജയം. ബി ഗ്രൂപ്പിലെ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഹെയ്തിയെ തകര്‍ത്തത്. നിര്‍ണായക മത്സരത്തിലെ വിജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ യു.എസ്.എയെ ഇക്വഡോര്‍ നേരിടും.
11ാം മിനിട്ടില്‍ എന്നര് വലെന്‍സിയ ആദ്യ ഗോള്‍ നേടി. 20ാം മിനിട്ടില്‍ ജെയ്മി അയോവി ലീഡ് ഉയര്‍ത്തി. 57ാം മിനിട്ടില്‍ ക്രിസ്റ്റ്യന്‍ നൊബോവൊയും 78ാം മിനിട്ടില്‍ അന്റോണിയോ വലെന്‍സിയയും ഹെയ്തി വല ചലിപ്പിച്ചു.
https://www.youtube.com/watch?v=bTDQ09uVpIA
Discussion about this post