ഡല്‍ഹി : കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് അഞ്ജു ബോബി ജോര്‍ജിന് പിന്തുണയുമായി അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ (എഎഫ്ഐ) രംഗത്ത് എത്തി. രാജ്യത്തിന് വേണ്ടി നിരവധി മെഡലുകള്‍ വാരിക്കൂട്ടിയ അഞ്ജു ബോബി ജോര്‍ജ് ഇന്ത്യ കണ്ട മികച്ച അത്ലറ്റുകളില് ഒരാളാണ്. കായികരംഗത്തിന്റെ നന്മയ്ക്കുവേണ്ടി മാത്രമേ അഞ്ജു പ്രവര്‍ത്തിക്കൂവെന്നും എഎഫ്ഐ വ്യക്തമാക്കി. അഞ്ജുവിന്റെ സഹോദരന് അജിത്ത് മാര്‍ക്കോസിന് രാജ്യാന്തര പരിശീലക ലൈസന്‍സുണ്ടെന്നും ഫേഡറേഷന് ചൂണ്ടിക്കാട്ടി. വാര്‍ത്താകുറിപ്പിലാണ് എഎഫ്ഐയുടെ വിശദീകരണം.
കായികമേഖലയില്‍ അഞ്ജുവിന്റെയും കുടുംബത്തിന്റെയും സംഭാവനങ്ങളെ അംഗീകരിക്കുന്നതിന് പകരം അനാശ്യവവിമര്ശനങ്ങള് ഉന്നയിക്കുന്നത് ശരിയല്ല. കായികരംഗം രാഷ്ട്രീയത്തിന് അതീതമാണെന്നും കായികലോകത്തിനുളള അഞ്ജുവിന്റെ സംഭാവനകളെ അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ എന്നും ഓര്‍മിക്കുമെന്നും ഫെഡറേഷന് അറിയിച്ചു. അഞ്ജു ബോബി ജോര്‍ജ്ജിനെതിരെ കായിക മന്ത്രി ഇപി ജയരാജന് രംഗത്തെത്തിയ വിവാദത്തെ തുടര്‍ന്നായിരുന്നു ഫെഡറേഷന്റെ പ്രതികരണം. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രസിഡണ്ട് സ്ഥാനത്ത് കടിച്ചു തൂങ്ങില്ലെന്ന് അഞ്ജു അറിയിച്ചിരുന്നു.
Discussion about this post