ഡല്‍ഹി : ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് ആണവായുധങ്ങള്‍ ഉപയോഗിച്ചേക്കുമെന്ന് യുഎസ് നിയമ വിദഗ്ദരുടെ മുന്നറിയിപ്പ്. പാക്കിസ്ഥാനെതിരെ അതിര്‍ത്തിയില്‍ ഇന്ത്യ പ്രത്യാക്രമണം നടത്തിയാല്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്നാണ് യുഎസിലെ മുതിര്‍ന്ന യു.എസ് നിയമ വിദ്ഗദരായ ജോര്‍ജ് പെര്ക്കോവിച്ചും ,ആഷ്ലിയും മുന്നറിയിപ്പ് നല്‍കുന്നത്.
പാക്കിസ്ഥാന്റെ നാലാം ആണവ നിലയവും പ്രവര്‍ത്തിച്ചു തുടങ്ങിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് നിയമവിദഗ്ധരുടെ ഈ മുന്നറിയിപ്പ് .കൂടാതെ, മുംബൈ ആക്രമണത്തിന്റെ രീതിയിലുള്ള ഭീകരാക്രമണം ഇന്ത്യയില്‍ വീണ്ടും നടത്തിയേക്കാമെന്ന് യുഎസ് നിയമവിദഗ്ദര്‍ പറയുന്നു .
പാക്കിസ്ഥാനിലെ ഖുശാബില് പ്രവര്‍ത്തനം തുടങ്ങിയ ആണവനിലയത്തെ കുറിച്ച് വിദേശകാര്യ മന്ത്രി വി.കെ.സിങ്ങാണ് ലോക്സഭയെ അറിയിച്ചത്. പാക്കിസ്ഥാന്റെ പ്ലൂട്ടോണിയം പ്ലാന്റ് ഉടന്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് ഉപഗ്രഹ ചിത്രങ്ങളെ അപഗ്രഥിച്ച് യുഎസ് സംഘടന ദിവസങ്ങള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു.
Discussion about this post