ഡല്‍ഹി: ഡല്‍ഹിയില്‍ ക്രൈസ്തവ ദേവാലയങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു . ദേവാലയങ്ങള്‍ക്കു നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടന്ന സാഹചര്യത്തിലാണ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനിച്ചത്. 240 ദേവാലയങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്.
ഇതേത്തുടര്‍ന്ന് ദേവാലയങ്ങളുടെ സുരക്ഷയ്ക്കായി കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കാനും ,നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹാരിഭായി ചൗധരി വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹിയിലെ അഞ്ചു ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടന്നിരുന്നു . കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ഒരു ദേവാലയത്തിനു നേരെയും ആക്രമണം നടന്നിരുന്നു. സംഭവം ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങളുടെ ഭാഗമെന്ന് ആരോപിച്ച് ഇവിടെ ആഴ്ചകള്‍ക്കു മുമ്പ് നൂറുകണക്കിനു വിശ്വാസികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
Discussion about this post