സോള്‍: ചൈനയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ദക്ഷിണ കൊറിയയിലെ സോളില്‍ നടന്ന ആണവ വിതരണ രാജ്യങ്ങളുടെ പ്ലീനറി സമ്മേളനം ഇന്ത്യയുടെ അംഗത്വം സംബന്ധിച്ചു തീരുമാനമാകാതെ പിരിഞ്ഞയുടനെ കേന്ദ്രസര്‍ക്കാരിന് പിന്തുണയുമായി വീണ്ടും അമേരിക്ക രംഗത്തെത്തി. ഈ വര്‍ഷം അവസാനത്തോടെ ആണവ വിതരണ സംഘത്തില്‍ അംഗമാകാന്‍ ഇന്ത്യക്കു മുന്നില്‍ വഴിയുണ്ടെന്ന് യുഎസ് പറഞ്ഞു.
‘ഇന്ത്യയുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. ഇക്കാര്യത്തില്‍ മുന്നോട്ടുപോകാന്‍ വഴിയുണ്ട്. അംഗത്വത്തിനായി കുറച്ചു കാര്യങ്ങള്‍ക്കൂടി ചെയ്യേണ്ടതുണ്ട്’-യുഎസ് സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞു. എന്നാല്‍ പ്ലീനറി സമ്മേളനത്തില്‍ 48 അംഗരാജ്യങ്ങള്‍ ഇന്ത്യയുടെ അംഗത്വം സംബന്ധിച്ചു നടത്തിയ ചര്‍ച്ചയെക്കുറിച്ചു പേരു വെളിപ്പെടുത്താത്ത അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ഇന്ത്യന്‍ വാര്‍ത്താ എജന്‍സിയായ പിടിഐയോട് വെളിപ്പെടുത്തിയില്ല.
സമ്മേളനത്തില്‍ ചൈനക്ക് പുറമെ ബ്രസീല്‍ ഉള്‍പ്പടെ പത്തോളം രാഷ്ട്രങ്ങള്‍ ഇന്ത്യക്ക് അംഗത്വം നല്‍കുന്നതിനെ എതിര്‍ത്തു. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കാത്ത ഇന്ത്യ ഉള്‍പ്പടെയുള്ള രാഷ്ട്രങ്ങളെ അംഗങ്ങളാക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടന്നപ്പോള്‍ ബ്രസീല്‍, തുര്‍ക്കി, അയര്‍ലന്‍ഡ്, ഓസ്ട്രിയ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളായിരുന്നു എതിര്‍പ്പുന്നയിച്ചിരുന്നു. അമേരിക്ക, മെക്സികോ ഉള്‍പ്പടെയുള്ള 38 രാഷ്ട്രങ്ങള്‍ ഇന്ത്യയെ പിന്തുണച്ചു.
Discussion about this post