കൊച്ചി: മുസ്ലിം പുരുഷന്മാര്ക്ക് നാല് വിവാഹം
വരെ കഴിക്കാമെന്ന് ഹൈക്കോടതി. നാല് ഭാര്യമാര്‍ വരെ ആകാന്‍ മുസ്ലീം വ്യക്തി നിയമം അനുവദിക്കുന്നുണ്ടെന്നും ഹൈക്കോടതി ഉത്തരവിട്ടു. അഞ്ചാമതും വിവാഹിതനായാല്‍ മാത്രമേ ഇന്ത്യന്ശിക്ഷാനിയമപ്രകാരം അയാള്‍ കുറ്റക്കാരനാകുന്നുള്ളുവെന്നും കോടതി പരാമര്‍ശിച്ചു. ബഹുഭാര്യത്വത്തിന് കേസെടുക്കുന്നതില്‍ മതനിയമങ്ങള്‍ തടസ്സമാകരുതെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി കൊണ്ടായിരുന്നു ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ പരാമര്‍ശങ്ങള്‍. ബഹുഭാര്യത്വം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 494ാം വകുപ്പിന് വിവേചനമില്ലെന്നും കോടതി വ്യക്തമാക്കി.
ബഹുഭാര്യത്വത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മതത്തിന്റെയോ ജാതിയുടെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തില്‍ പൗരന്മാര്ക്കിടയില് വിവേചനമുണ്ടാകുന്നത് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ സ്വദേശി കെ വേണുഗോപാല്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്,ണങ്ങള്‍. മുസ്ലീം വ്യക്തിനിയമപ്രകാരം നാല് വിവാഹം വരെ അനുവദിനീയമാണെന്നും ഒരു മുസ്ലീം പുരുഷന് അഞ്ചാമതും വിവാഹം കഴിച്ചാല്‍ മാത്രമേ ഐപിസി 494ാം വകുപ്പ് പ്രകാരം കുറ്റക്കാരനാകുകയുള്ളുവെന്നും കോടതി വ്യക്തമാക്കി.ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് പി ഷഫീഖ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
എന്നാല്‍ വ്യക്തിനിയമങ്ങള്‍ കാരണമാക്കി ചില പ്രത്യേകവിഭാഗത്തില്‍ പെട്ടവര്‍ രണ്ടാമതും വിവാഹം കഴിക്കുമ്പോള്‍ പോലീസടക്കമുള്ള അധികൃതര്‍ മൗനം പാലിക്കുകയാണെന്നും ബഹുഭാര്യത്വത്തിന്റെ കാര്യത്തില്‍ പോലീസ് വ്യക്തിനിയമങ്ങള്‍ പരിഗണിക്കരുതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിലവിലെ പരിഗണന രീതി മൂലം നിരവധി സ്ത്രീകള്‍ വഞ്ചിക്കപ്പെടുന്ന സാഹചര്യം നിലവിലുണ്ടെന്നും ഹര്ജിക്കാരന് വാദിച്ചു.
Discussion about this post