തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച ഡി.ജി.പിയുടെ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന് തള്ളി.റിപ്പോര്‍ട്ടില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയാണ് കമ്മീഷന് റിപ്പോര്‍ട്ട് തള്ളിയതെന്നാണ് സൂചന.കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദ്ദേശപ്രകാരമാണ് ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കിയത്.
അന്വേഷണ സി.ബി.ഐയ്ക്ക് വിടാനുള്ള നടപടികള്‍ പുരോഗമിക്കുന്നു എന്ന കാര്യം മാത്രമാണ് ഡിജിപി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മണിയുടെ കുടുംബം ഉന്നയിച്ച ആരോപണങ്ങളോ അന്വേഷണത്തിന്റെ വിശദാംശങ്ങളോ ഒന്നും തന്നെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന് ഡിജിപിയ്ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കമ്മീഷന്റെ അടുത്ത സിറ്റിംഗില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം നല്കി. മണിയുടെ സഹോദരന് ആര്.എല്‍.വി രാമകൃഷ്ണന് കമ്മീഷന് മുമ്പാകെ ഹാജരായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും കാക്കനാട്, ഹൈദരാബാദ് ഫോറന്‍സിംഗ് ലാബുകളിലെ റിപ്പോര്‍ട്ടുകളും തമ്മിലുള്ള വൈരുദ്ധ്യമാണ് പ്രധാനമായും മണിയുടെ കുടുംബം ചൂണ്ടിക്കാട്ടിയത്. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായും മണിയുടെ കുടുംബം കുറ്റപ്പെടുത്തി.
Discussion about this post