ധാക്ക: ബംഗ്ലാദേശ് തലസ്ഥാനത്ത് റെസ്റ്റോറന്റില്‍ ഭീകരാക്രമണം നടത്തിയ ഏഴു അക്രമികളില്‍ ഒരാള്‍ രാജ്യത്തെ ഭരണപക്ഷമായ അവാമി ലീഗ് നേതാവിന്റെ മകനാണെന്ന് സൂചന.
പാര്‍ട്ടിയുടെ ധാക്കയിലെ പ്രമുഖ നേതാവും ബംഗ്ലാദേശ് ഒളിംപിക് അസോസിയേഷന് ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായ ഇംത്യാസ് ഖാന് ബാബുളിന്റെ മകനാണ് രോഹന് ഇബ്നേ ഇംത്യാസ് എന്ന ഭീകരനെന്ന് മറ്റൊരു അവാമി നേതാവാണ് കണ്ടെത്തിയത്. മകനെ കാണാനില്ലെന്ന് കാണിച്ച് ഇക്കഴിഞ്ഞ ജനുവരി നാലിന് ബാബുള്‍ പോലീസിനു പരാതി നല്‍കിയിരുന്നു.
ഫേസ്ബുക്കിലും മാദ്ധ്യമങ്ങളിലും പ്രചരിച്ച ചിത്രങ്ങളില്‍ നിന്നാണ് രോഹനെ തിരിച്ചറിഞ്ഞതെന്ന് അവാമി നേതാവ് മുകുള്‍ ചൗധരി വ്യക്തമാക്കി. സഹപാഠികള്‍ രോഹന് അച്ഛനും അമ്മയ്ക്കും ഒപ്പം നില്ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
ബാന്‍ കഫേയിലുണ്ടായ ആക്രമണത്തില്‍ ആറു ഭീകരന്മാര് കൊല്ലപ്പെട്ടതായാണ് സൈന്യം പറയുന്നത്. കൂടാതെ വിദേശികള്‍ ഉള്‍പ്പെടെ ബന്ധികളാക്കിയ ഇരുപതു പേരെ ഭീകരര്‍ കൂട്ടക്കൊല ചെയ്തു. ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ചു ഭീകരരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. എന്നാല്‍ അതില്‍ രോഹന് ഉള്‍പ്പെട്ടിട്ടില്ലെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. പോലീസോ എസ്.ഐ.ടി.ഇയോ പുറത്തുവിട്ട ചിത്രങ്ങളിലും അയാളുടെ പേര് പരാമര്‍ശിച്ചിട്ടില്ല. കൊല്ലപ്പെട്ടവരെല്ലാം ബംഗ്ലാദേശ് ജമാത്തുള്‍ മുജാഹ്ദ്ദീന്‍ ഭീകര സംഘടനയിലെ അംഗങ്ങളാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ബാബുള്‍ പൊലീസു നല്കിയ പരാതിയില്‍ 20കാരനായ രോഹന് ബിസിനസ് വിദ്യാര്‍ത്ഥിയാണെന്നാണ് പറയുന്നത്.
Discussion about this post