കാട്ടാക്കട: കാട്ടാക്കട പരുത്തിപ്പള്ളിയില്‍ ഭര്‍ത്തൃപീഡനം മൂലം ആത്മഹത്യ ചെയ്ത യുവതി ലൗ ജിഹാദിന്റെ ഇരയെന്ന് ബന്ധുക്കള്‍. പരുത്തിപ്പള്ളി മാടന്കോണം സൂര്യ ഭവനില്‍ മാളു എന്ന സൂര്യ(23) ആണ് ഇന്നലെ ആസിഡ് ഉള്ളില്‍ ചെന്ന് മരിച്ചത്. മതം മാറ്റത്തിന് നിര്‍ബന്ധിച്ച് ഭര്‍ത്താവും ബന്ധുക്കളും പീഢിപ്പിച്ചതിനെ തുടര്‍ന്നാണ് മരണമെന്നാണ് സൂര്യയുടെ ബന്ധുക്കള്‍ പറയുന്നത്.
അഞ്ചു വര്‍ഷം മുന്‍പ് ബിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന സൂര്യയെ ഓട്ടോ ഡ്രൈവറായിരുന്ന കുറ്റിച്ചല്‍ കള്ളോട് പാറേക്കോണത്ത് വീട്ടില്‍ അര്‍ഷാദ് (26) പ്രണയിച്ച് വിവാഹം കഴിച്ചു.വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ അര്‍ഷാദും ബന്ധുക്കളും സൂര്യയെ മതം മാറ്റത്തിന് നിര്‍ബന്ധിക്കാന്‍ തുടങ്ങി. സൂര്യ വിസമ്മതിച്ചതോടെ അര്‍ഷാദും മാതാപിതാക്കളും സഹോദരനും സഹോദരന്റെ രണ്ട് ഭാര്യമാരും ചേര്‍ന്ന് മര്‍ദിക്കാന്‍ തുടങ്ങി. പീഡനം സഹിക്കവയ്യാതെ മുന്ു് പലപ്രാവശ്യം സൂര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു.
അര്‍ഷാദുമായുള്ള ബന്ധത്തില്‍ സൂര്യയ്ക്ക് രണ്ട് മക്കളുണ്ട്. ആല്‍ഫിയ(മൂന്ന്), ആദില്‍ (ഒന്ന്). ഈ കുട്ടികള്‍ക്ക് പേരിടുന്നതിലും മുസ്ലിം പേരു വേണമെന്ന് അര്‍ഷാദും ബന്ധുക്കളും വാശിപിടിച്ചുവെന്നും വീട്ടുകാര്‍ പറയുന്നു. കൊടിയ പീഡനം ഭയന്ന് സൂര്യ അര്‍ഷാദിന്റെ തീരുമാനത്തെ എതിര്‍ത്തില്ല. പക്ഷെ മതം മാറ്റത്തിന് തയ്യാറാവാത്ത സൂര്യയെ അംഗീകരിക്കാന്‍ അര്‍ഷാദും ബന്ധുക്കളും ഒരുക്കമല്ലായിരുന്നു. നിരന്തര പീഡനം സഹിക്കവയ്യാതെ സൂര്യ ഈയിടെ സ്വന്തം വീട്ടിലേക്ക് വ്ന്നിരുന്നു.. എന്നാല്‍ അര്‍ഷാദ് അടുത്തിടെ സ്നേഹം നടിച്ച് ഈ വീട്ടിലെത്തി. സ്ഥിരം മദ്യ ലഹരിയില്‍ എത്തുന്ന അര്‍ഷാദ് സ്ത്രീധനം ആവശ്യപ്പെട്ടും പീഡനം തുടങ്ങി.
ഞായറാഴ്ച വൈകിട്ട് അര്‍ഷാദിന്റെ സഹോദരനും ഭാര്യമാരും സ്ത്രീധനം ആവശ്യപ്പെട്ട് സൂര്യയുടെ വീട്ടിലെത്തിയിരുന്നു. അര്‍ഷാദും ഇവര്‍ക്കൊപ്പം ചേര്‍ന്ന് ലഹള തുടങ്ങി. ഈ സമയം റബ്ബര്‍ ഷീറ്റുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് കുടിച്ച് സൂര്യ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആസന്നനിലയിലായ സൂര്യയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ വെളുപ്പിന് നാലിന് മരിച്ചു. ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ ഒപ്പം പോകാന്‍ അമ്മ രമാദേവി നിര്‍ബന്ധം പിടിച്ചെങ്കിലും അര്‍ഷാദും ബന്ധുക്കളും സമ്മതിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
നെടുമങ്ങാട് ഡിവൈഎസ്പി ഡി. ശിവപ്രസാദിന്റെ നേതൃത്വത്തില്‍ കാട്ടാക്കട സിഐ ബൈജുകുമാര്‍, എസ്ഐ ബിജു എന്നിവര്‍ സ്ഥലത്തെത്തി. ഇന്ന് രാസപരിശോധനാ വിഭാഗം തെളിവെടുപ്പ് നടത്തും. അതിനുശേഷം ആര്‍ഡിഒയുടെ സാന്നിദ്ധ്യത്തില്‍ പോസ്റ്റ്മാര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു. സൂര്യയുടെ കുട്ടിക്കാലത്തു തന്നെ അച്ഛന് സുരേഷ് കുമാര്‍ ഉപേക്ഷിച്ചു പോയിരുന്നു. അമ്മ രമാദേവി കൂലിവേലയ്ക്ക് പോയാണ് ഏകമകള്‍ സൂര്യയെ വളര്‍ത്തിയത്.
പരുത്തിപ്പള്ളിയിലെ സൂര്യയുടെ ആത്മഹത്യ ഗൗരവപൂര്‍വ്വം കാണണമെന്നും സൂര്യ ലൗ ജിഹാദിന്റെ ഇരയാണെന്നും ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് അഡ്വ. രത്നകുമാര്‍ ആരോപിച്ചു. സ്ത്രീധന പീഡനവും ആത്മഹത്യാ പ്രേരണയും നടത്തിയ അര്‍ഷാദിനും ബന്ധുക്കള്‍ക്കും എതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകണമെന്നും അഡ്വ. രത്നകുമാര്‍ ആവശ്യപ്പെട്ടു.
Discussion about this post