ബെയ്റൂട്ട്: സിറിയയിലെ ചാവേര്‍ സ്ഫോടനത്തില്‍ 16 പേര് കൊല്ലപ്പെട്ടു. ഹസാക്കയിലാണ് സംഭവം. സ്ഫോടക വസ്തുകളുമായി ബൈക്കിലെത്തിയ ചാവേര്‍ ഒരു ബേക്കറിക്കു സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണു സൂചന.
കുര്‍ദിഷ് നിയന്ത്രണത്തിലുള്ള ഹസാക്കയില്‍ നേരത്തെ ഐഎസ് ആക്രമണത്തിനു പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഏതാനും മാസങ്ങളായി ഐഎസ് ബോംബ് ആക്രമണങ്ങള്‍ ഇവിടെ ഉണ്ടായില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
Discussion about this post