ഡല്‍ഹി: മതത്തിന്റെ പേരില്‍ നിയമം കയ്യിലെടുക്കാനും വേര്‍ത്തിരിവ് ഉണ്ടാക്കാനും ആരെയും സമ്മതിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ‘എന്റെ സര്‍ക്കാരിന് ഒരു മതമേയുള്ളു ഇന്ത്യയെ മുന്പിലെത്തിക്കല്’. ഒരേയൊരു മതഗ്രന്ഥം ഭരണഘടന മാത്രം, എല്ലാവരുടേയും ക്ഷേമമാണ് പ്രാര്‍ത്ഥന’ വികാരനിര്‍ഭരമായ അന്തരീക്ഷത്തില്‍ മോദി പറഞ്ഞു. പ്രസിഡണ്ടിന്റെ നന്ദിപ്രമേയത്തിന്മേലുള്ള ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.
കള്ളപ്പണം ഉണ്ടാക്കിയ ഒരു രാഷ്ട്രീയക്കാരനെയും സര്‍ക്കാര്‍ വെറുതെ വിടില്ല. ഉപദ്രവിച്ചെന്ന് പിന്നീട് ആരും പരാതി പറയരുത്. അഴിമതി രാജ്യത്തെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു.
ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതി ബില്ലില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്നും മോദി വിശദീകരിച്ചു. ബില്‍ കര്‍ഷക വിരുദ്ധമല്ല. ബില്ലില്‍ കര്‍ഷക വിരുദ്ധ നിലപാടുണ്ടെങ്കില്‍ അത് തിരുത്താന്‍ തയാറാണ്. രാഷ്ട്രീയത്തിന്റെ പേരില്‍ ബില്ലിനെ എതിര്‍ക്കരുത്. ഇതു കര്‍ഷകര്‍ക്ക് കൂടി വേണ്ടിയാണ് കൊണ്ടുവരുന്നത്. രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുടെയും അഭിപ്രായം കേട്ട ശേഷമാണ് ബില്ലില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒന്‍പതു മാസം കൊണ്ട് എല്ലാ കാര്യങ്ങളും ചെയ്യാനാകില്ല. തിരഞ്ഞെടുപ്പ് വിജയത്തെ അടിസ്ഥാനമാക്കി എല്ലാ വിഷയങ്ങളിലും വിലയിരുത്തല്‍ നടത്തരുത്. തന്റെ വിദേശ സന്ദര്‍ശനങ്ങളില്‍ എന്തു നേടി എന്നറിയാതെ വിമര്‍ശിക്കുന്നത് ശരിയല്ല. ക്രിയാത്മ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുമെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍:
ദേശീയ തൊഴിലുറപ്പ് പദ്ധതി ഇനിയും തുടരും. ഇതു കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ നിലനില്‍ക്കുന്ന തെളിവാണ്. അഴിമതി രാജ്യത്തെ നശിപ്പിക്കുന്നു. എല്ലാവരും ഒരുമിച്ച് അതിനെതിരെ പോരാടാന്‍ തയാറാന്‍ നമ്മുടെ രാജ്യം അഴിമതി മുക്തമാകും. 2014 ഓഗസ്റ്റ് 15ന് പ്രഖ്യാപിച്ച ജന്‍ധന്‍ യോജന പദ്ധതി കൃത്യ സമയത്ത് പൂര്‍ത്തിയാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
Discussion about this post