ഈ മാസം 12ന് ആരംഭിക്കുന്ന ഫുട്‌സാല്‍ ലീഗിന്റെ ഒദ്യോഗിക ഗാനം പുറത്തു വന്നു. എആര്‍ റഹ്മാന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനത്തില്‍ വിരാട് കൊഹ്‌ലിയാണ് നായകന്‍. റഹ്മാന്‍ ആദ്യമായാണ് പ്രീമിയര്‍ ലീഗിന് വേണ്ടി ഗാനം ചിട്ടപ്പെടുത്തുന്നത്.
ചെറിയ കോര്‍ട്ടില്‍ അഞ്ച് പേരടങ്ങുന്ന ഫുട്‌ബോള്‍ കളിക്കാരുമായി ആരംഭിക്കുന്ന പ്രീമിയര്‍ ഫുട്‌സാല്‍ മത്സരത്തിന്റെ ഔദ്യോഗിക ഗാനമാണ് റഹ്മാനും കോഹ്‌ലിയും ചേര്‍ന്ന് ആലപിക്കുന്നത്. ജൂലായ് 15-നാണ് 21 രാജ്യങ്ങളിലെ 56 കളിക്കാരുമായി ഫുട്‌സാല്‍ പ്രീമിയര്‍ ആരംഭിക്കുന്നത്. എട്ട് ടീമുകളാണ് ഫുട്‌സാല്‍ ലീഗിലുണ്ടാവുക. കൊച്ചി അടക്കം ഇന്ത്യയിലെ എട്ടു നഗരങ്ങള്‍ കേന്ദ്രമായ ഫ്രാഞ്ചൈസികളെ പങ്കെടുപ്പിച്ചാണ് മത്സരം നടത്തുന്നത്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഗോവ എന്നിവിടങ്ങളിലാണ് മറ്റു ടീമുകള്‍.
ഇന്ത്യന്‍ സംരംഭകനായ ബാലു നായരാണ് ലീഗിനു പിന്നില്‍. മുന്‍ ലോക ഫുട്‌ബോളര്‍ ലൂയിസ് ഫിഗോ പ്രസിഡന്റായ ഫുട്‌സാല്‍ ലീഗിന്റെ അംബാസഡര്‍ കൂടിയാണ് വിരാട് കൊഹ്‌ലി.
Discussion about this post