കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മയ്ക്ക് വീട് എന്ന ലക്ഷ്യം പൂര്‍ത്തിയാവുകയാണ്. ജിഷഭവനം എന്നു പേരിട്ടിരിക്കുന്ന വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജിഷയുടെ അമ്മയ്ക്ക് കൈമാറി.
ജിഷയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട് എന്നത്. എന്നാല്‍ ഇന്ന് സ്വപ്‌നം സഫലമായപ്പോള്‍ ജിഷയില്ല.
സ്വന്തമായി ഭൂമിയും വീടുമില്ലാത്ത പട്ടികജാതി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ മൂന്ന് സെന്റില്‍ വീട് നിര്‍മാണം ആരംഭിച്ച ഘട്ടത്തിലാണ് പെരുമ്പാവൂര്‍ വട്ടോളിപ്പടിയിലെ പുറമ്പോക്ക് ഭൂമിയിലെ ഒറ്റമുറി വീട്ടില്‍ ജിഷ കൊല്ലപ്പെട്ടത്.
ജിഷ മരിക്കുന്നതിന് മുമ്പ് ഒരാള്‍പ്പൊക്കത്തില്‍ പണിതത്തെിയ വീട് പൂര്‍ത്തിയാക്കാന്‍ പലരോടും സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ആരും സന്നദ്ധരായിരുന്നില്ല.
ആദ്യം പണിയാരംഭിച്ച വീടിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതിനത്തെുടര്‍ന്ന് അത് പൊളിച്ചുനീക്കിയാണ് രണ്ട് കിടപ്പുമുറിയും അടുക്കളയും ഹാളും അടങ്ങിയ വീട് പൂര്‍ത്തിയാക്കിയത്. കാക്കനാട് നിര്‍മിതി കേന്ദ്രത്തിന്റെ നേതൃത്വത്തിലായിരുന്നു നിര്‍മാണം.
Discussion about this post