കേരളത്തില്‍ പ്രണയിച്ച് മതം മാറ്റി വിവാഹം കഴിക്കുന്ന പെണ്‍കുട്ടികളെ തീവ്രവാദത്തിന് ഉപയോഗിക്കുന്ന എന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെ അല്‍ഖ്വയ്ദ പ്രവര്‍ത്തകനെന്ന് ആരോപണമുയര്‍ന്ന ഒരാളൊടൊപ്പം നാടുവിട്ട പെണ്‍കുട്ടിയെ തിരിച്ച് കിട്ടാന്‍ പ്രാര്‍ത്ഥിക്കുകയാണ് ചെര്‍പ്പുളശ്ശേരിയിലുള്ള ഒരു കുടുംബം. നൗഫല്‍ കുരിക്കളം എന്ന മലപ്പുറം പട്ടിക്കാട് സ്വദേശിയായ യുവാവ് പെണ്‍കുട്ടിയെ വശീകരിച്ച് കടത്തികൊണ്ടു പോയതെന്ന് കാണിച്ച് ചെര്‍പ്പുളശ്ശേരിയിലെ മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ പോലിസ് കേസെടുത്തിരുന്നു.ഇയാള്‍ അല്‍ഖ്വയ്ദ പ്രവര്‍ത്തകനാണെന്ന ആരോപണം ചില മാധ്യമങ്ങള്‍ പുറത്ത് വിട്ടതോടെ കുടുംബം കടുത്ത ആശങ്കയിലാണ്. യുവാവിന്റെ അല്‍ഖ്വയ്ദ ബന്ധം സംബന്ധിച്ച വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി പോലിസില്‍ പരാതി നല്കാന് തയ്യാറെടുക്കുകയാണ് ഇവര്‍.
സംഭവം ഇങ്ങനെ- ജൂണ്‍ 13ന് വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനില്‍ വീട്ടുകാര്‍ പരാതി നല്കി. നൗഫല്‍ കുരിക്കളം എന്നയാള്‍ പെണ്‍കുട്ടിയെ പ്രണയിച്ച് കടത്തികൊണ്ടു പോയെന്ന് സൂചിപ്പിച്ച മിസ്സിംഗ് കേസാണ് വീട്ടുകാര്‍ നല്‍കിയത്. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവാവിന്റെ തീവ്രവാദ ബന്ധം സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ ചില മാധ്യമങ്ങള്ഡ പുറത്ത് വിട്ടത്. മതംമാറ്റാനുള്ള ലക്ഷ്യത്തോടെ ഇയാള്‍ പെണ്‍കുട്ടിയെ വശീകരിച്ച് കടത്തിക്കൊണ്ടു പോയന്നൊയിരുന്നു റിപ്പോര്‍ട്ട്.
ചെര്‍പ്പുളശ്ശേരി കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ നിന്നും ബിബിഎ പൂര്‍ത്തിയാക്കിയ പെണ്‍കുട്ടി പെരിന്തല്‍മണ്ണയിലെ ഡിഎല്‍എസ് ഓവര്‍സീസ് എഡ്യൂക്കേഷനിലും പഠനം നടത്തിയിരുന്നു. ഈ കാലയളവില്‍ നൗഫലുമായി പ്രണയത്തിലായി. യമനിലെ ദാര്‍ ഉള് ഹദിത് മദ്രസയില്‍ ഒരു വര്‍ഷത്തെ മതപഠനത്തിനു ശേഷം 2015 ജൂലൈയില്‍ നൗഫല്‍ കേരളത്തിലെ എത്തിയതായി അന്വേഷണസംഘത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. യമനില്‍ ഭാര്യയും ഒരു കുട്ടിയുമുള്ള നൗഫല്‍ നാട്ടിലെത്തി മറ്റൊരു വിവാഹം കഴിച്ച ശേഷമാണ് ഈ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത എന്നാണ് വിവരം. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ചില സംഘടനയുടെ പിന്തുണ നൗഫലിനുണ്ടായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.
പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയ ശേഷം ഇയാള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് സൗദിയിലേക്ക് കടന്നതായും വിവരമുണ്ട്. മാതാപിതാക്കളുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ പിന്നീട് പോലിസ് മഞ്ചേരിയില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി ഹൈകോടതിയില്‍ ഹാജരാക്കി. എന്നാല്‍ മതം മാറാനായി വീട് വിട്ടു എന്നാണ് കോടതിയില്‍ പെണ്‍കുട്ടി നല്കിയ മൊഴി. നൗഫല്‍ കരിക്കുളം എന്നയാളെ അറിയുമെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇയാളുമായുള്ള ബന്ധം സംബന്ധിച്ച് പെണ്‍കുട്ടി പറയുന്നതില്‍ വ്യക്തതയില്ല. വീട്ടുകാരൊടൊപ്പം പോകാവുന്ന മാനസീകാവസ്ഥയിലല്ല പെണ്‍കുട്ടി. മതപരമായ ചടങ്ങുകള്‍ പഠിപ്പിച്ചതാരാണ് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പെണ്‍കുട്ടി മറുപടി നല്‍കുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടിയെ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്ന പോലിസ് സുരക്ഷയുള്ള സ്ഥലത്ത് പാര്‍പ്പിച്ചിരിക്കുകയാണ്. താന്‍ തനിച്ചാണ് എന്ന് പെണ്‍കുട്ടി പറയുന്നുണ്ടെങ്കിലും അത് ആരും വിശ്വാസത്തിലെടുത്തിട്ടില്ല. കുട്ടിയെ കൗണ്‍സിലിംഗ് ചെയ്ത് ആരോ മനസ് മാറ്റിയിരിക്കുകയാണെന്ന് വീട്ടുകാര്‍ പറയുന്നു.
ഇസ്ലാമായി ജീവിക്കാന്‍ വീട് വിട്ടുപോവുകയാണ് എന്ന് കത്തെഴുതി വച്ചാണ് പെണ്‍കുട്ടി വീട് വിട്ടത്. ഈ പെണ്‍കുട്ടി എഴുതിയ കത്ത് സോഷ്യല്‍ മീഡിയകളിലും മറ്റും വ്യാപകമായി പ്രചരിച്ചിരുന്നു. ലൗവ് ജിഹാദിന്റെ ഇരയാണ് പെണ്‍കുട്ടിയെന്ന ആരോപണവുമായി ഹിന്ദു സംഘടനകളും പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. പ്രണയിച്ച് മതം മാറ്റി വിവാഹം കഴിച്ച പാലക്കാട് നിന്ന് കാണാതായ രണ്ട് യുവതികള്‍ ഐഎസില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത പുറത്ത് വന്നതോടെ നൗഫല്‍ കരിക്കുളം എന്നയാളുടെ തീവ്രവാദ ബന്ധം കൃത്യമായി അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇയാള്‍ സൗദിയിലേക്ക് കടന്നതിന് ശേഷവും അനുയായികള്‍ അല്ഖ്വയ്ദയിലേക്ക് റിക്രൂട്ടമെന്റ് നടത്തുന്നുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.
Discussion about this post