തലശ്ശേരി: പ്രണയവിവാഹത്തിലൂടെ മതപരിവര്‍ത്തനം നടത്തുന്ന സംഘത്തിലെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന കാസര്‍ഗോഡ് സ്വദേശി തലശേരിയില്‍ പിടിയിലായി. ഉദുമ ബാര സ്വദേശി സുലൈമാന്റെ മകന് മുഹമ്മദ് റഷീദ് (29) ആണ് പിടിയിലായത്.
തലശേരി റെയില്‍വേ സ്റ്റേഷനില്‍ വച്ച് സംസാരിക്കുന്നതിനിടെ ഉണ്ടായ ബഹളം ശ്രദ്ധയില്‍പെട്ട പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് പ്രണയത്തിലൂടെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്ന സംഘത്തില്‍പെട്ട ആളാണെന്ന് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്. മറ്റൊരു പേരില്‍ ഒരു പെണ്‍കുട്ടിയുമായി പരിചയപ്പെട്ട് സംസാരിക്കുന്നതിനിടെ സംശയം തോന്നിയ ചിലര്‍ ഇടപെടുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ സംശയം പൊലീസിന് ബലപ്പെടുകയും ചെയ്തു.
Discussion about this post