റൂര്‍ക്കെല:ഞാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്ന് വിഎച്ച്പി പ്രവീണ്‍ ഭായി തൊഗാഡിയ. അതേസമയം ഹിന്ദുക്കള്‍ക്ക് വേണ്ടി സംസാരിക്കുന്നത് തുടരുമെന്നും തൊഗാഡിയ കൂട്ടിച്ചേര്‍ത്തു. സാമുദായിക പ്രശന ബാധിത മേഖലയായ ഒഡീഷ്യയിലെ കാണ്ഡമാല്‍ ജില്ല സന്ദര്‍ശിക്കുന്നതിന് തൊഗാഡിയയെ വിലക്കിയിരുന്നു.
‘ഞാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ല, അതേസമയം ഹിന്ദു സഹോദരി സഹോദരന്മാര്ക്ക് വേണ്ടി സംസാരിക്കുന്നത് തുടരും’-തൊഗാഡിയ മാധ്യമങ്ങളോട് സംസാരിക്കുന്നത് തുടരും.
ഈ വിഷയങ്ങള്‍ കാണ്ഡമാലിലെ ജനങ്ങളോട് സംസാരിക്കാന്‍ താല്പര്യമുണ്ട്. എന്നാല്‍ നവീന്‍ പട്നായിക് അവരുടെ നല്ലത് ആഗ്രഹിക്കുന്നില്ല. ഹിന്ദുക്കളെല്ലാം പാവങ്ങളാണ്.അവര്‍ക്ക് ആരോഗ്യമില്ല, സ്വത്തില്ല, വിദ്യാഭ്യാസമില്ല, ഇവര്‍ക്ക് ആവശ്യമായ സഹായം നല്‍കേണ്ടതുണ്ടെന്നും തൊഗാഡിയ വിശദീകരിച്ചു.
Discussion about this post