മുംബൈ: വിവാദത്തിലകപ്പെട്ട മതപ്രഭാഷകന് സാകിര്‍ നായികിന് മഹാരാഷ്ട്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ ക്ലീന്‍ചിറ്റ്. യൂട്യൂബില്‍ സാകിര്‍ നായികിന്റെ നൂറുകണക്കിന് വീഡിയോകളും പ്രസംഗങ്ങളും നിരീക്ഷിച്ചതില്‍ നിന്ന് ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ സാകിര്‍ നായികിനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.
ധാക്ക ഭീകരാക്രമണത്തിന്റെ പ്രചോദനം സാക്കിര്‍ നായിക്കാണെന്ന രീതിയില്‍ ബംഗ്ലാദേശ് പത്രമായ ഡെയ്ലി സ്റ്റാറില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സാക്കിര്‍ നായിക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പത്രം പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.
അതേസമയം മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന പേരില്‍ നായികിനെതിരെ കേസെടുക്കാമെങ്കിലും അത് തെളിയിക്കാന്‍ കഴിയില്ല. താലിബാന്, ബിന്ലാദന്, അല്ഖാഇിദ്, ഐ.എസ് തുടങ്ങിയവരെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണക്കുന്ന തരത്തില്‍ തെളിവൊന്നുമില്ല. തങ്ങള്‍ അദ്ദേഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സാക്കിര്‍ നായിക് അനേകം പ്രസംഗങ്ങള്‍ കൊണ്ട് സമ്പാദിച്ച പണം ഷെയര്‍ മാര്‍ക്കറ്റുകളില്‍ നിക്ഷേപിച്ചതായി അദ്ദേഹത്തിന്റെ അനുയായി നേരത്തെ ആരോപിച്ചിരുന്നെന്നും ഇതിന്റെ പേരില്‍ ഇദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ കഴിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു
Discussion about this post