ബംഗളൂരു: 35.8 ലക്ഷംരൂപ വിലവരുന്ന മയക്കുമരുന്നുമായി നൈജീരിയക്കാരന് ബംഗളൂരുവില്‍ പിടിയില്‍. എജെം പീറ്റര്‍ ടുക എന്നയാളാണു പിടിയിലായത്. ഇയാളില്‍ നിന്നു കൊക്കെയ്ന്‍, ഹാഷിഷ് എന്നിവയും 62,000 രൂപയും കേന്ദ്ര കുറ്റാന്വേഷണ സംഘം കണ്ടെടുത്തു. ചെറുപൊതികളാക്കി മറ്റൊരു നൈജീരിയക്കാരനു വില്‍ക്കുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്. 621 ഗ്രാം കൊക്കയ്ന്‍, 265 ഗ്രാം ഹാഷിഷ്, മൂന്നു മെബൈല്‍ ഫോണ്‍ എന്നിവയും പോലീസ് പിടിച്ചെടുത്തു.
Discussion about this post