ബാഗ്ദാദ്: ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ പോലീസ് ചെക്പോസ്റ്റിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ ആറു പ്രദേശവാസികളും രണ്ടു പോലീസുകാരും കൊല്ലപ്പെട്ടു. ബുധനാഴ്ച അല്‍ രാഷ്ദിയ ജില്ലയിലായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. സ്ഫോടനത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു.
സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ചാവേര്‍ ചെക്പോസ്റ്റിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം രാഷ്ദിയയിലെ മാര്‍ക്കറ്റിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 12 പേര് കൊല്ലപ്പെട്ടിരുന്നു.
Discussion about this post