മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ ദാമോദരന്‍ സര്‍ക്കാരിനെതിരായ കേസുകളില്‍ ഹാജരാവുന്നതിനെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി സോഷ്യല്‍ മീഡിയ.
പ്രതിഫലം പറ്റാത്ത പദവി ആയതിനാല്‍ ദാമോദരന്‍ ഏത് കേസിലും ഹാജരാവാം എന്ന പിണറായിയുടെ വിശദീകരണമാണ് ട്രോളര്‍മാര്‍ എടുത്തിട്ടലക്കുന്നത്.
ഇനി ജിഷ വധക്കേസിലെ പ്രതി അമിറുള്‍ ഇസ്ലാമിന് വേണ്ടിയും മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഹാജരാകും എന്നാണ് കളിയാക്കല്‍. വാ തുറന്നാല്‍ വിവാദം എന്നിങ്ങനെ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്ന നിരവധി കമന്റുകളും പ്രചരിക്കുന്നുണ്ട്.
ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരനെതിരെയുള്ള അഴിമതിക്കേസിലും. സര്‍ക്കാരിനെതിരെയുള്ള ക്വാറി ഉടമകളുടെ കേസിലും എം.കെ ദാമോദരന്‍ ഹാജരാവുന്നു എന്ന വാര്‍ത്തകള്‍ക്കിടയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം പുറത്ത് വന്നത്. നേരത്തെ ലോട്ടറി രാജാവ് സാന്റിയാഗോ മാര്ട്ടിന് വേണ്ടി ഹാജരായ എം.കെ ദാമോദരന്‍ നിയമോപദേഷ്ടാവ് പദവി ഒഴിയണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് മുഖ്യമന്ത്രി തള്ളി.
Discussion about this post