ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സഖ്യത്തിന്റെ നേതാവായി തിരഞ്ഞെടുപ്പ് എൻഡിഎ നേതാക്കൾ. വൈകീട്ടോടെ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ ആയിരുന്നു എൻഡിഎയുടെ നേതാവായി നേന്ദ്ര മോദി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടത്. യോഗത്തിന് പിന്നാലെ സഖ്യം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ട് സർക്കാർ രൂപീകരിക്കുന്നതിനായുള്ള അവകാശവാദം ഉന്നയിക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ടിഡിപി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു, ബിജെഡി നേതാവ് നിതീഷ് കുമാർ എന്നിവരുൾപ്പെടെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. യോഗത്തിൽ സ്ത്രീകൾ, പാവങ്ങൾ, കർഷകർ തുടങ്ങി വിവിധ വിഭാഗങ്ങളെ സഹായിക്കുന്നത് മുഖ്യ അജണ്ടയാക്കി കൊണ്ടുള്ള പ്രമേയവും പാസാക്കി.
യോഗം പൂർത്തിയായാൽ ഉടനെ എൻഡിഎ നേതാക്കൾ രാഷ്ട്രതിയെ കാണും. 543 ലോക്‌സഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സർക്കാർ രൂപീകരിക്കുന്നതിനായുള്ള സീറ്റുകൾ എൻഡിഎയ്ക്ക് ഉണ്ട്. 277 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിനായി വേണ്ടത്. എന്നാൽ സഖ്യം 293 സീറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.
Discussion about this post