മുംബൈ: ബലാല്‍സംഗത്തെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ നടന്‍ സല്‍മാന്‍ ഖാന്‍ ഇന്നും മാപ്പപേക്ഷിക്കുകയോ മഹാരാഷ്ട്ര വനിതാ കമീഷന് മുന്നില്‍ ഹാജരാവുകയോ ചെയ്തില്ല. വനിതാ കമീഷന്റെ പരിധിയില്‍ പെടുന്നതല്ല ഇക്കാര്യമെന്ന് നടന്‍ കമീഷനെ അറിയിച്ചതായാണ് സൂചന.
നിരവധി തവണ ആവശ്യപ്പെട്ടിട്ടും കമീഷന് മുന്നില്‍ സല്‍മാന്‍ ഹാജരായിരുന്നില്ല. ഇന്ന് ഹാജരാകാന്‍ കമ്മീഷന്‍ വീണ്ടും സമന്‍സയച്ചിരുന്നു. എന്നാല്‍ സല്‍മാന്‍ ഖാന്‍ കമീഷന് മറുപടി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് പരിശോധിച്ച് എന്തുചെയ്യണമെന്ന് തീരുമാനിക്കുമെന്നും കമീഷന്‍ വക്താവ് അറിയിച്ചു.
Discussion about this post