ഡല്‍ഹി:സുനന്ദാപുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തെരാര് രംഗത്ത് .സത്യം എത്ര മറച്ചു വെച്ചാലും പുറത്തു വരുമെന്ന് മെഹര്‍ ട്വീറ്റ് ചെയ്തു.സുനന്ദ പുഷ്ക്കര്‍ ആരോപിച്ചിരുന്നതു പോലുള്ള ബന്ധം തനിക്ക് ശശി തരൂരുമായി ഉണ്ടായിരുന്നില്ലെന്ന് മെഹര്‍ നേരത്തെ പറഞ്ഞിരുന്നു. സുനന്ദയുടെ മരണം കൊലപാതകമാണെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിയതിനു പിന്നാലെയാണ് മെഹര്‍ തരാര്‍ ട്വിറ്ററിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയത്.
അതേസമയം സുനന്ദാ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം വിവരങ്ങള്‍ അറിയുന്നതിനായി മെഹറിനെയും ഡല്‍ഹി പോലീസ് ചോദ്യം ചെയ്തേക്കും.സുനന്ദയുടെ മരണം നടന്നിട്ട ഇന്ന ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോളും മരണത്തിന്റെ ദുരൂഹതകള്‍ ഇപ്പോളും നിലനില്‍ക്കുകയാണ്.10 ദിവസം മുന്‍പ് മാത്രം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശരിയായ അന്വേഷണം പോലും ഇനിയും ഉണ്ടായിട്ടില്ല.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതോടെ, സുനന്ദയുടെ മരണം കൊലപാതകമാണെന്നും ശശി തരൂരിന് അക്കാര്യത്തില്‍ അറിവുണ്ടെന്നുമാരോപിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്തെത്തുകയായിരുന്നു.
2014 ജനുവരി 17നാണ് മുന്‍കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനെ ഡല്‍ഹിയിലെ ലീലാ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തിന് ഏതാനും ദിവസം മുമ്പാണ് ശശി തരൂരിനെപ്പറ്റി ചിലത് വെളിപ്പെടുത്താനുണ്ടെന്ന് സുനന്ദ മാധ്യമങ്ങളോട് പറഞ്ഞത്. പാക്കിസ്ഥാന് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി ശശി തരൂരിന് ബന്ധമുണ്ടെന്ന് ട്വിറ്ററിലൂടെ സുനന്ദ ആരോപിച്ചിരുന്നു.
പോസ്റ്റ്മോര്‍ട്ടം നടത്തിയ എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സുനന്ദയുടെ ശരീരത്തിലെ വിഷാംശത്തിന്റെ അളവും ശരീരത്തില്‍ പരിക്കുകളും കണ്ടെത്തി. മരണം നടന്ന് ഒരു വര്‍ഷം ക!ഴിയാനിരിക്കെ ഇക്കാര്യം പരിഗണിച്ചാണ് ഡല്‍ഹി പൊലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. വിഷാംശം ശരീരത്തില്‍ പ്രവേശിച്ചതെങ്ങനെയെന്നതാണ് ഇപ്പോളും ദുരൂഹം. ഇന്‍ജക്ട് ചെയ്തതാകാമെന്നാണ് നിഗമനം.
മാസങ്ങളോളം കെട്ടടങ്ങിക്കിടന്ന കേസ്, കഴിഞ്ഞ ദിവസം വീണ്ടും ഉയര്‍ന്ന് വരികയായിരുന്നു . സുനന്ദയുടെ ആന്തരാവയങ്ങളില്‍ നിന്ന് കണ്ടെത്തിയ വിഷാംശം ഏതെന്ന് കണ്ടത്താനുള്ള ലാബറട്ടറി പരിശോധനക്ക് വിദശത്ത് കൊണ്ടു പോകാനാണ് കൊലക്കുറ്റത്തിന് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതെങ്കിലും അന്വേഷണം തരൂരിലേക്ക് നീളുമെന്ന് കേസന്വേഷിക്കുന്ന ഡല്‍ഹി പോലീസ് അറിയിച്ചിട്ടുണ്ട്.
ദുബായ് ആസ്ഥാനമായ ബിസിനസ് ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുണ്ടായിരുന്ന സുനന്ദ അവിടെ വെച്ചാണ് തരൂരിനെ പരിചയപ്പെടുകയും പിന്നീട് വിവാഹിതരാവുകയും ചെയ്യുകയായിരുന്നു.
Discussion about this post