ശ്രീനഗര്‍: ജമ്മുകാശ്മീരിന്റെ തലസ്ഥാനം നാഗ്പൂരിലേക്ക് മാറ്റപ്പെട്ടുവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. ബി.ജെ.പി- പി.ഡി.പി സഖ്യം നാളെ ജമ്മു കശ്മീരില്‍ ഭരണത്തിലേറാന്‍ ഇരിക്കെയാണ് ഒമറിന്റെ ട്വീറ്റിലൂടെയുള്ള പരിഹാസം.
നാഗ്പൂരിലെ ആര്.എസ്.എസ് ആസ്ഥാനത്തെ ഉദ്ദേശിച്ചായിരുന്നു ഒമറിന്റെ കളിയാക്കല്‍. നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നിന്ന് സംസ്ഥാനത്തെ മുക്തമാക്കണമെന്ന തിരഞ്ഞെടുപ്പ് കാലത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റും വെള്ളിയാഴ്ച പി.ഡി.പി നേതാവ് മുഫ്തി മുഹമ്മദ് സെയ്ദിനെ മോദി ആലിംഗനം ചെയ്യുന്ന ചിത്രവും ഒമര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ആലിംഗനത്തോടെ ഉത്തരദക്ഷിണ ധ്രുവങ്ങള്‍ സന്ധിക്കുകയും ജമ്മകാശ്മീരിന്രെ തലസ്ഥാനം നാഗ്പൂരിലേക്ക് മാറ്റപ്പെടുകയും ചെയ്തിരിക്കുന്നു എന്നാണ് ഒമറിന്രെ ട്വീറ്റ്.
മോദി-മുഫ്തി കൂട്ടുകെട്ട് മികച്ചതായിരിക്കുമെന്ന വിദഗ്ദ്ധരുടെ പ്രസ്താവനകള്‍ക്ക് ഇനി ക്ഷീണമുണ്ടായിരിക്കില്ല. ഇരു വിഭാഗങ്ങളില്‍ നിന്നും അപ്രതീക്ഷിത ആഹ്ളാദമാണ് പൊട്ടിപ്പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ ജമ്മുകാശ്മീരിന്റെ തെരുവുകളില്‍ എവിടെയെങ്കിലും ആഘോഷങ്ങള്‍ കാണാനാകുന്നുണ്ടോയെന്നും ഒമര്‍ ചോദിച്ചു.
ഒമറിന്റ ട്വീറ്റിനെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.
Discussion about this post