കോട്ടയം: നിര്‍ണായകമായ കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മറ്റി യോഗം ഇന്ന് .യു.ഡി.എഫ് വിടണമെന്ന ഭൂരിഭാഗം ജില്ലാ കമ്മിറ്റികളുടെയും സംസ്ഥാന ഭാരവാഹികളുടെയും സീനിയര്‍ നേതാക്കളുടെയും ആവശ്യത്തോട് എങ്ങനെ പ്രതികരിക്കണമെന്നറിയാതെ നേതൃത്വം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് സ്റ്റിയറിങ് കമ്മിറ്റി ഇന്ന് കോട്ടയത്ത് ചേരുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തില്‍ കോണ്‍ഗ്രസിനെ പഴിചാരി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ബാര്‍ക്കോഴ കേസില്‍ മാണിയെ കുടുക്കിയത് കോണ്‍ഗ്രസ് നേതാക്കളാണെന്ന മാണിയുടെ പരസ്യ പ്രസ്താവനയും ചര്‍ച്ചയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ ദയനീയ പരാജയത്തിന് കാരണം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുകേടും ഭരണപരാജയവുമണെന്ന് വ്യക്തമാക്കുന്ന പാര്‍ട്ടി ജില്ലാ കമ്മിറ്റികളുടെയും സംസ്ഥാന ഭാരവാഹികളുടെയും റിപ്പോര്‍ട്ടും സ്റ്റിയറിങ് കമ്മിറ്റിയുടെ പരിഗണനക്ക് വരും.
ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്കെതിരെ കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശും കെ. ബാബുവും ഗൂഢാലോചന നടത്തിയെന്ന് പാര്‍ട്ടി വൈസ് ചെയര്മാന് സി.എഫ്. തോമസും ജോയി എബ്രഹാം എം.പിയും തയാറാക്കിയ രഹസ്യറിപ്പോര്‍ട്ടും സ്റ്റിയറിങ് കമ്മിറ്റി ചര്‍ച്ച ചെയ്യും. ഇതോടൊപ്പം യു.ഡി.എഫ് വിടുകയോ നിയമസഭയില്‍ പ്രത്യേക ബ്ളോക്കായി ഇരിക്കുകയോ വേണമെന്ന ആവശ്യവും ഉയരും. പാര്‍ട്ടി ജില്ലാ കമ്മിറ്റികളില്‍ ബഹുഭൂരിപക്ഷവും ഈ നിലപാടിലാണ് എത്തിച്ചേര്‍ന്നത്. കോണ്‍ഗ്രസുമായി സഹകരിച്ച് ഇനിയും മുന്നോട്ടുപോകാനാകില്ളെന്നുവരെ ചില ജില്ലാ കമ്മിറ്റികള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
അതേസമയം, മുന്നണി വിടുന്നതിനോടോ പ്രത്യേക ബ്ളോക്കായി നിയമസഭയില്‍ ഇരിക്കുന്നതിനോടോ പി.ജെ.ജോസഫ് എന്തു നിലപാടെടുക്കുമെന്നതാണ് മാണിയെ അലട്ടുന്നത്. മുന്നണി വിടുന്നത് തല്ക്കാലം ആലോചിക്കേണ്ട എന്ന നിലപാടാണ് ജോസഫിനുള്ളത്.
Discussion about this post