Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Sports

ലോഡ്‌സ് ടെസ്റ്റ്: ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന് 75 റണ്‍സിന്റെ വിജയം

by Brave India Desk
Jul 18, 2016, 11:56 am IST
in Sports
Share on FacebookTweetWhatsAppTelegram

lods testലണ്ടന്‍: ലോഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന്‍ 75 റണ്‍സിന് വിജയംകൈവരിച്ചു. രണ്ടാം ഇന്നിംങ്‌സില്‍ പാക്കിസ്ഥാന്‍ തീര്‍ത്ത 283 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 207-ല്‍ പുറത്താവുകയായിരുന്നു. നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇതോടെ പാക്കിസ്ഥാന്‍ 10ന് മുന്നിലെത്തി. സ്‌കോര്‍: പാക്കിസ്ഥാന്‍ 339, 215; ഇംഗ്ലണ്ട് 272, 207.

ജോണി ബെയര്‍സ്‌റ്റോ (48), ഗാരി ബാല്ലാന്‍സ് (43), ജെയിംസ് വിന്‍സ് (42) എന്നിവര്‍ക്ക് മാത്രമേ ഇംഗ്ലണ്ട് നിരയില്‍ ഭേദപ്പെട്ട സ്‌കോര്‍ നേടാനായുള്ളു. ഇവരെ കൂടാതെ അലക്‌സ് ഹെയ്ല്‍സും (16) ക്രിസ് വോക്ക്‌സും (23)മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നത്.

Stories you may like

ഏഷ്യാ കപ്പില്‍നിന്നും പിന്മാറാന്‍ ഇന്ത്യ; എല്ലാ രീതിയിലും പാകിസ്താനെ ഒറ്റപ്പെടുത്തും

ഇംഗ്ലണ്ടിലേക്ക് വരൂ, ബാക്കി ഐപിഎൽ മത്സരങ്ങൾ അവിടെ നടത്താം: ഇന്ത്യയെ ക്ഷണിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

സ്പിന്നര്‍ യാസിര്‍ ഷായുടെ തകര്‍പ്പന്‍ പ്രകടനമാണ് രണ്ടാം ഇന്നിങ്‌സിലും ആതിഥേയരുടെ നട്ടെല്ലൊടിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ആറു വിക്കറ്റ് നേടിയ യാസിര്‍ രണ്ടാം ഇന്നിങ്‌സില്‍ നാല് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെ വീഴ്ത്തി. യാസിര്‍ തന്നെയാണ് കളിയിലെ കേമനും.

പാക്കിസ്ഥാനായി റാഹത്ത് അലി മൂന്നും മുഹമ്മദ് ആമിര്‍ രണ്ടും വിക്കറ്റ് നേടി. വഹാബ് റിയാസിനാണ് ഒരു വിക്കറ്റ്. നീണ്ട ഇടവേളക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന മുഹമ്മദ് ആമിറാണ് പാക്കിസ്ഥാനു വേണ്ടി വിജയ വിക്കറ്റ് നേടിയത്. ഒത്തുകളി വിവാദത്തെ തുടര്‍ന്ന് 2010 ല്‍ ആമിറിനെ വിലക്കിയിരുന്നു.

49 റണ്‍സെടുത്ത ആസാദ് ഷഫീഖും 45 റണ്‍സ് അടിച്ച സര്‍ഫ്രാസ് അഹമ്മദുമാണ് രണ്ടാം ഇന്നിങ്‌സില്‍ പാക്കിസ്ഥാന് കരുത്തേകിയത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന മിസ്ബാ ഉള്‍ഹഖ് രണ്ടാം ഇന്നിംങ്‌സില്‍ പൂജ്യത്തിന് പുറത്തായി.

18 ഓവറില്‍ 32 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റെടുത്ത ക്രിസ് വോക്ക്‌സും മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡും ചേര്‍ന്നാണ് പാക്കിസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാരെ വേഗത്തില്‍ പുറത്താക്കിയത്. ആദ്യ ഇന്നിങ്‌സില്‍ ആറു വിക്കറ്റ് നേടിയിരുന്ന ക്രിസ് വോക്ക്‌സിന്റെ വിക്കറ്റ് നേട്ടം ഇതോടെ പതിനൊന്നായി.

Tags: englandpakisthan matchlods test
ShareTweetSendShare

Latest stories from this section

വനിതാ ക്രിക്കറ്റിൽ ട്രാൻസ്ജെൻഡർമാർക്ക് ഇടമില്ല ; നിരോധനവുമായി ഇ.സി.ബി

ക്രിക്കറ്റ് വേദിക്ക് സ്വന്തം പേര് നൽകി പദവി ദുരുപയോഗം ചെയ്തു ; മുഹമ്മദ് അസ്ഹറുദ്ദീനെതിരെ എച്ച്‌സി‌എ ഓംബുഡ്സ്മാൻ

‘സഹപ്രവർത്തകരുടെ ശബ്ദമായി മാറാനുള്ള അവസരം’ ; വെയിറ്റ്ലിഫ്റ്റിങ് മെഡൽ ജേതാവ് മീരാഭായ് ചാനുവിന് ഇനി പുതിയ ചുമതല

സഞ്ജു സാംസണ് 24 ലക്ഷം രൂപ പിഴ; ഞെട്ടി ആരാധകർ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies