ഡല്‍ഹി: രാജ്യസ്നേഹമില്ലാത്തവളെന്ന വിളി കേള്‍ക്കേണ്ടി വന്നതാണു ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ വേദനയെന്ന് ടെന്നീസ് താരം സാനിയ മിര്‍സ. ആത്മകഥയായ ‘എയ്സ് എഗനസ്റ്റ് ഓഡ്സിന്റെ ‘ പ്രകാശനത്തോടനുബന്ധിച്ച് ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സാനിയ മനസു തുറന്നത്. 2003 മുതലാണ് ടെന്നീസ് കളിക്കാന്‍ തുടങ്ങിയത്. അന്നു 16 വയസ് മാത്രമായിരുന്നു.
അന്ന് ആളുകള്‍ കുറ്റപ്പെടുത്തുമ്പോള്‍ കണ്ണുകള്‍ അറിയാതെ നിറയും. ഇപ്പോള്‍ 29 വയസായി. പ്രായത്തിന് അനുസരിച്ച് ചിന്തിക്കാന്‍ ആകുന്നുണ്ട്. രാജ്യത്തെ 110 കോടിയും നല്ലതു സംസാരിക്കണമെന്നു പ്രതീക്ഷിച്ചിട്ടു കാര്യമില്ല. ആര്‍ക്കെങ്കിലും എന്റെ ദേശ ഭക്തിയില്‍ സംശയമുണ്ടെങ്കിലും ഇപ്പോള്‍ അതു കാര്യമാക്കാറില്ല സാനിയ തുടര്‍ന്നു. പാകിസ്താന് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കുമായുള്ള വിവാഹത്തിനെ കുറിച്ചും ആളുകള്‍ കുറ്റപ്പെടുത്തി. പക്ഷേ അതൊന്നും തന്നെ അലട്ടുന്നില്ലെന്ന് അവര്‍ പറഞ്ഞു.
Discussion about this post