ആന്റിഗോ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ വിരാട് കോഹ്‌ലിക്ക് ഇരട്ട സെഞ്ച്വറി. കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ നേടുന്ന ആദ്യ ഇരട്ട സെഞ്ച്വറിയാണിത്. 281 പന്തുകള്‍ നേരിട്ടാണ് ഇന്ത്യന്‍ നായകന്‍ ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയത്. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ കോഹ്‌ലിയുടെ ഇരട്ട സെഞ്ച്വറി മികവില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 404 റണ്‍സെന്ന എന്ന ശക്തമായ നിലയിലാണ്.
കഴിഞ്ഞ ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ കോഹ്‌ലിയുടെ സെഞ്ച്വറി മികവില്‍ 4 വിക്കറ്റിന് 302 എന്ന നിലയിലായിരുന്നു. രണ്ടാം ദിനം കളിയാരംഭിച്ച ശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് ആരും പുറത്തായിട്ടില്ല. ഇന്ത്യന്‍ നായകന് പിന്തുണയുമായി ആര്‍ അശ്വിനും ക്രീസിലുണ്ട്. വിന്‍ഡീസിനുവേണ്ടി ദേവേന്ദ്ര ബിഷു മൂന്ന് വിക്കറ്റ് നേടി. കുംബ്ലെ പരിശീലകനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരമാണിത്.
Discussion about this post