മലപ്പുറം: പുളിക്കല്‍ പെരിയമ്പലത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുഹമ്മദ് സക്കറിയുടെ ഭാര്യ രേണുക എന്ന റഹീനാ ബാനു(26)വിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇവര്‍ കൊല്ലം സ്വദേശിയാണ്.
പ്രണയത്തെ തുടര്‍ന്ന് മുഹമ്മദ് സക്കറിയയുമായി നാട് വിട്ട രേണുക മാസങ്ങള്‍ക്ക് മുമ്പാണ് മതം മാറിയത്. ടെക്സ്റ്റയില്‍സില്‍ ജോലി ചെയ്യവെ മുഹമ്മദ് സക്കറിയ അടുപ്പത്തിലായി നാടുവിടുകയായിരുന്നു. വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ രാജേശ്വരി മാസങ്ങള്‍ക്ക് മുമ്പ് മുഹമ്മദ് സക്കറിയയോടൊപ്പം നാടുവിട്ടതെന്നാണ് പൊലീസ് പറയുന്നത.് പൊന്നാനിയില്‍ വച്ചാണ് ഇവരെ മതം പരിവര്‍ത്തനം നടത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന കാര്യം പോലിസ് അന്വേഷിക്കുന്നുണ്ട്. ഇതിനിടെ മരണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ സോഷ്യല്‍ മീഡിയ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. പ്രണയിച്ച് മതപരിവര്‍ത്തനം നടത്തിയതിന്റെ ഇരയാണ് രേണുക എന്നാണ് ഇവരുടെ വാദം.
Discussion about this post