കോഴിക്കോട്: ഹെല്‍മറ്റ് ബോധവല്‍ക്കരണത്തോടൊപ്പം നിയമവും കര്‍ശനമായി നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. ബോധവത്ക്കരണം നടക്കുന്നുവെന്ന് കരുതി നിയമം ലംഘിക്കുന്ന ഇരുചക്ര വാഹനയാത്രക്കാരെ ശിക്ഷയില്‍നിന്ന് ഒഴിവാക്കില്ലെന്ന് ഗതാഗതമന്ത്രി പറഞ്ഞു. ബോധവല്‍ക്കരണത്തിനൊപ്പം നിയമം ലംഘിക്കുന്നവര്‍ക്ക് ശിക്ഷയും പിഴയും ഉറപ്പാക്കും.
ഹെല്‍മറ്റില്ലാത്തവര്‍ക്ക് പെട്രോള്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് മുന്നോടിയായി തിങ്കളാഴ്ച മുതല്‍ പമ്പുകളില്‍ ബോധവല്‍ക്കരണം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഉതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ഉപദേശവും ബോധവല്‍ക്കരണ ലഘുലേഖകളും നല്‍കും. തുടര്‍ച്ചയായി ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ ശിക്ഷാനടപടിയും ഉണ്ടാകും.
തിരക്കുള്ള റോഡുകളിലെ വാഹന പരിശോധന ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനൊപ്പം അപകടകാരണമാകുന്നെന്ന പരാതി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പെട്രോള്‍ പമ്പുകളിലേക്ക് പരിശോധന വ്യാപിപ്പിക്കുന്നത്.
നേരത്തെ ഓഗസ്്റ്റ് ഒന്ന് മുതല്‍ ഹെല്‍മറ്റ് ധരിക്കാതെ എത്തുന്നവര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന് ഗതാഗത കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു.ഹെല്‍മറ്റ് ഇല്ലെങ്കില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ആഗസ്റ്റ് ഒന്നുമുതല്‍ ഇരുചക്രവാഹനയാത്രികര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്നായിരുന്നു ട്രാന്‍സ്പോര്‍ട്ട് കമീഷണറുടെ ഉത്തരവ്. പിന്നീട് ഇത് മയപ്പെടുത്തി ബോധവത്ക്കരണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
Discussion about this post