തിരുവനന്തപുരം :കേരളത്തിന്റെ ആകാശത്ത് കഴിഞ്ഞ ദിവസം രാത്രി കണ്ട തീഗോളം വീണ്ടുമുണ്ടാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. മെയ് മാസത്തിനു മുന്‍പായി ഈ തീഗോളം വീണ്ടും പ്രത്യക്ഷപ്പെടും. ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്ന ഉപഗ്രഹ, റോക്കറ്റ്ന്റെ അവശിഷ്ടങ്ങള്‍ ഭൂമിയിലേക്ക് പതിക്കുന്നതാണിതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
ഏകദേശം മൂവായിരം ഉപഗ്രഹങ്ങളാണ് ബഹിരാകാശത്തുള്ളത്. ഇതില്‍ പ്രവര്‍ത്തിക്കുന്നതാകട്ടെ 1071 എണ്ണം മാത്രം. അഞ്ചു മുതല്‍ പത്തുവര്‍ഷം വരെയാണ് ഒരോ ഉപഗ്രഹത്തിന്റെയും ആയുസ്. ഉപയോഗശൂന്യമാകുന്നവയെ തിരികെ ഭൂമിയിലെത്തിക്കാന്‍ മാര്‍ഗങ്ങളൊന്നുമില്ല. ഇവയുടെ ദശലക്ഷക്കണക്കിന് അവശിഷ്ടങ്ങള്‍ ബഹിരാകാശത്തുണ്ട്. ഒരു സെന്റിമീറ്ററില്‍ താഴെയുള്ളവ ദശലക്ഷകണക്കിനുണ്ട്. കൃത്യമായ മാനദണ്ഡങ്ങളില്ലാതെ ചൈന, ഇറാന് പോലുള്ള രാജ്യങ്ങള്‍ വിക്ഷേപിക്കുന്ന റോക്കറ്റുകളാണ് കുടൂതല്‍ അപകടകാരികള്‍. ബുള്ളറ്റിനേക്കാള്‍ വേഗത്തില്‍ ഭൂമിയിലേക്ക് പതിക്കുന്നതാണ് ഇത്തരത്തിലുള്ള അവശിഷ്ടങ്ങള്‍ .എന്നാല്‍ ഇതുവരെയും ഇവ ഭൂമിയില്‍ വീണ് നശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ല.
Discussion about this post