ഡല്‍ഹി: റിയോയില്‍ 200 മീറ്ററില്‍ പങ്കെടുക്കേണ്ടിയിരിക്കുന്ന ഇന്ത്യയുടെ ധരംബീര്‍ സിങ് ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. രണ്ടാംതവണയാണ് ധരംബീര്‍ ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെടുന്നത്. നാഡയുടെ പരിശോധനയില്‍ ധരംബീര്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. ചൊവ്വാഴ്ച്ച റിയോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ധരംബീറിന്റെ യാത്രയും റദ്ദാക്കി.
2015 ലെ ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ജേതാവാണ് ധരംബീര്‍. 36 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ നിന്ന് സ്പ്രിന്റ് ഇനത്തില്‍ ഒളിമ്പിക് യോഗ്യത നേടിയ താരമാണ് ധരംബീര്‍.
Discussion about this post