ഇന്നലെ ദുബായില്‍ എമിറേറ്റ്സ് വിമാനത്തിന് തീപിടിച്ചുണ്ടായ അപകടസമയത്തെ വീഡിയൊയാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വലിയ അപകടത്തില്‍ നിന്ന് മിനിറ്റുകള്ക്കള്ക്കുള്ളില് യാത്രക്കാരെ രക്ഷിച്ച സംഭവം വലിയ അത്ഭൂതമുണ്ടാക്കിയിരിക്കെയാണ് വിമാനത്തിനകത്തെ അപകടവാര്ത്തയറിഞ്ഞസമയത്തുള്ള സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്.
ജീവന് രക്ഷിക്കാന്‍ വേണ്ടി യാത്രക്കാര്‍ പരക്കം പായുമ്പോഴും ചിലര്‍ ലഗേജിെടുക്കാനായി സമയം ചിലവഴിക്കുന്ന ദൃശ്യങ്ങളും ശബ്ദങ്ങളുമാണ് വീഡിയൊവില്‍ ഉള്ളത്.
‘സെക്കന്ഡുകള്ക്കപ്പുറത്തു നിന്ന് മരണം കത്തിയടുക്കുമ്പോള് ലഗ്ഗേജ് രക്ഷിക്കാന്‍ തിക്കിത്തിരക്കി നില്ക്കുന്നതുകണ്ട് കരയണോ ചിരിക്ക്ണോ എന്ന് അന്തംവിടാനേ പറ്റൂ’. എന്നാണ് വീഡിയോയോടുള്ള ഒരു സോഷ്യല്‍ മീഡിയ പ്രതികരണം
അതേസമയം കഷ്ടപ്പെട്ട് നേടിയ സമ്പാദ്യം കൂടെ കൂട്ടുന്നതിനെ കളിയാക്കുന്നത് ശരിയല്ലെന്നും ചിലര്‍ പറയുന്നു.
വീഡിയൊ കാണുക
https://www.youtube.com/watch?v=szDVsX73keQ&feature=share
Discussion about this post