ഡല്‍ഹി: കതിരൂര്‍ മനോജ് വധക്കേസ് വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. ഭരണം ഉപയോഗിച്ച് വിചാരണ അട്ടിമറിക്കാന്‍ സിപിഐ(എം) ശ്രമിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ആര്‍എസ്എസ് അനുകൂല സന്നദ്ധസംഘടനയാണ് ഇക്കാര്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചത്.
2014 സെപ്റ്റംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്. വാനോടിച്ച് വരികയായിരുന്ന മനോജിനെ ബോംബ് എറിഞ്ഞ ശേഷം വാഹനത്തില്‍ നിന്ന് പിടിച്ചിറക്കി വെട്ടിക്കോല്ലുകയായിരുന്നു. പി. ജയരാജനെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയാണ് മനോജ്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 19 പ്രതികളാണുള്ളത്. കേസില്‍ ഇതുവരെ 24 പേര് അറസ്റ്റിലായിട്ടുണ്ട്. ജയരാജനെ ഇതുവരെ പ്രതി ചേര്‍ത്തിരുന്നില്ല.
Discussion about this post