ഈരാറ്റുപേട്ട: പാര്‍ട്ടിയിലെ ചില പ്രവര്‍ത്തകര്‍ക്കെതിരെ സി.പി.എം. സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയതിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ മുന്‍ ബ്രാഞ്ച് സെക്രട്ടറി മരിച്ചു. നടയ്ക്കല്‍ പത്താഴപ്പടി കുന്നുംപുറത്ത് നസീര്‍ കെ.എം. (56) ആണ് മരിച്ചത്. കഴിഞ്ഞ 24ന് മര്‍ദനമേറ്റ നസീര്‍ കോട്ടയം മെഡിക്കല്‍ കോളേജ്് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
പൂഞ്ഞാര്‍ മണ്ഡലത്തി്ല്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചവരെക്കുറിച്ചും ചില പ്രാദേശിക നേതാക്കള്‍ നടത്തുന്ന പണപ്പിരിവിനെപ്പറ്റിയും പരാതി നല്‍കിയതാണ് ആക്രമണകാരണം. ഇതുമായി ബന്ധപ്പെട്ട് നസീറിന്റെ കൈവശമുണ്ടായിരുന്ന സി.ഡി.കള്‍ കണ്ടെത്തി നശിപ്പിക്കുകയുമായിരുന്നു ആക്രമണത്തിനു പിന്നിലെ ലക്ഷ്യമെന്നും പോലിസ് പറയുന്നു.സംഭവത്തില്‍ സി.പി.എം. ഏരിയാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറിയുമായ ഇലവുങ്കല്‍ നവാസ്, പാറയില്‍ ജബ്ബാര്‍, വലിയവീട്ടില്‍ സുബൈര്‍, പഴയിടത്ത് ഫൈസല്‍, പുന്നക്കല്‍ അജ്മല്‍, അണ്ണാമലപ്പറമ്പില്‍ മുഹമ്മദ് ഷാഫി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആയുധമില്ലാതെയുള്ള അക്രമം എന്ന കുറ്റം ചുമത്തി സ്റ്റേഷനില്‍ നിന്ന് ജാമ്യം നല്കി വിട്ടയക്കുകയും ചെയ്തു. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന് എന്നിവരെ നേരിട്ട് കണ്ട് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. നസീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച പകല്‍ 6 മുതല്‍ 6 വരെ ഈരാറ്റുപേട്ടയില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
ഈരാറ്റുപേട്ട പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ താല്‍ക്കാലിക സെക്യൂരിറ്റി ജോലിക്കാരനായിരുന്നു നസീര്‍.
Discussion about this post