ഈരാറ്റുപേട്ട: പാര്‍ട്ടി മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ഉയരുന്നു. നസീറിന്റെ കൊലപാതകക്കേസ് അന്വേഷണം പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് അട്ടിമറിക്കുന്നതായി നസീറിന്റെ കുടുംബം ആരോപിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരെ ആരെയും മൃതദേഹം കാണിക്കില്ല, പിണറായി വിജയന് വന്നാലും ഇങ്ങോട്ട് കയറ്റില്ലെന്ന് കൊല്ലപ്പെട്ട നസീറിന്റെ സഹോദരന് ആരോപിച്ചു,
പൂഞ്ഞാര്‍ തെരഞ്ഞെടുപ്പില്‍ ചില പ്രവര്‍ത്തകര്‍ പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് നസീര്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു, അനധികൃത പണപ്പിരിവ് നടത്തിയതായും നസീര്‍ പരാതിപ്പെട്ടു, ഇതിന്റെ ചില തെളിവുകളും നസീറിന്റെ പക്കല്‍ ഉണ്ടായിരുന്നു, ഇത് നശിപ്പിക്കാനാണ് നസീറിനെ പാര്‍ട്ടി പ്രവര്‍ത്തകരായ ചിലര്‍ കൊലപ്പെടുത്തിയതെന്നാണ് ആരോപണം. കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുന്നതായും സഹോദരന് ആരോപിക്കുന്നു.
സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി കൊല്ലപ്പെട്ടു
കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് നസീര്‍ ഗുരുതരാവസ്ഥയില്‍ കഴിയുമ്പോള്‍ ജാമ്യം നല്കി വിട്ടയച്ചത് ഇതിന്റെ തെളിവാണ്. ആയുധമില്ലാത്ത ആക്രമണം എന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ക്ക് സ്റ്റേഷന് ജാമ്യം നല്‍കുകയായിരുന്നു. സിപിഎം നേതൃത്വത്തിന്റെ ഇടപെടലാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയതെന്നാണ് ആരോപണം.
നസീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ ഈരാറ്റപേട്ടയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്, സ്ഥലത്ത് കനത്ത പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post